പൂഞ്ഞാറിലെ തോല്‍വി: പരാതി നല്‍കിയ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ചതായി പരാതി

Update: 2018-05-30 04:31 GMT
പൂഞ്ഞാറിലെ തോല്‍വി: പരാതി നല്‍കിയ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ചതായി പരാതി
Advertising

പൂഞ്ഞാര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തോല്‍വിയെക്കുറിച്ച് പ്രാദേശിക നേതൃത്വത്തിനെതിരെ പാര്‍ട്ടി ഘടകങ്ങളില്‍ പരാതി നല്‍കിയ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ ഒരു സംഘം പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി

Full View

പൂഞ്ഞാര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തോല്‍വിയെക്കുറിച്ച് പ്രാദേശിക നേതൃത്വത്തിനെതിരെ പാര്‍ട്ടി ഘടകങ്ങളില്‍ പരാതി നല്‍കിയ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ ഒരു സംഘം പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി. തലയ്ക്കു ഗുരുതര പരിക്കേറ്റ ഈരാറ്റുപേട്ട നടയ്ക്കല്‍ പത്താഴപ്പടി നസീര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയുവില്‍ ചികില്‍സയിലാണ്. പാര്‍ട്ടി ഇടപെടല്‍ മൂലം ശരിയായ ചികില്‍സ ലഭിക്കുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

കഴിഞ്ഞ 40 വര്‍ഷമായി സിപിഎം അംഗവും ഈരാറ്റുപേട്ട പത്താഴപ്പടി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന നസീറിനെ പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകര്‍ ആക്രമിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേല്‍പ്പിച്ചതായാണ് ബന്ധുക്കള്‍ പരാതിപ്പെടുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോണാണ് പൂഞ്ഞാറിലെ തെരഞ്ഞെടുപ്പു തോല്‍വി അന്വേഷിക്കുന്നത്. അന്വേഷണ കമ്മീഷന് പരാതി തയ്യാറാക്കവെ ഡിറ്റിപി സെന്‍ററില്‍വച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രയില്‍ പ്രവേശിപ്പിക്കപ്പെട്ട നസീറിന് ബാഹ്യ ഇടപെടല്‍ മൂലം ആവശ്യമായ ചികില്‍സ ലഭിക്കുന്നില്ലെന്നും പാര്‍ട്ടി അംഗം കൂടിയായ മകന്‍ പറയുന്നു. തലയില്‍ രക്തം കട്ടപിടിച്ച് അബോധാവസ്ഥയിലാണ് നസീര്‍.

തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് പാര്‍ട്ടി ഘടകങ്ങളില്‍ നസീര്‍ പരാതിപ്പെട്ടിരുന്നു. ഏരിയ കമ്മിറ്റി ഓഫീസില്‍ അതിക്രമിച്ചു കയറിയെന്ന് ആരോപിച്ച് നസീറിനെ മുന്‍പ് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്നും പുറത്താക്കിയിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് മുതല്‍ ആരംഭിച്ച പ്രശ്നങ്ങളാണ് അക്രമത്തില്‍ കലാശിച്ചത്. സംഭവത്തില്‍ എട്ട് സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പ്രതികളാക്കി ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Tags:    

Similar News