ജെഎന്‍യുവും ഹൈദരാബാദും കാണുന്നവര്‍ ലോ അക്കാദമി കാണുന്നില്ല: സിപിഎമ്മിനെതിരെ ടി പത്മനാഭന്‍

Update: 2018-05-30 08:58 GMT
ജെഎന്‍യുവും ഹൈദരാബാദും കാണുന്നവര്‍ ലോ അക്കാദമി കാണുന്നില്ല: സിപിഎമ്മിനെതിരെ ടി പത്മനാഭന്‍
Advertising

സിപിഎമ്മിന് എഴുത്തുകാരന്‍ ടി പത്മനാഭന്റെ വിമര്‍ശം.

Full View

സിപിഎമ്മിനും എം ടി വാസുദേവന്‍ നായര്‍ക്കും എതിരെ കടുത്ത വിമര്‍ശവുമായി ടി പത്മനാഭന്‍. ജെഎന്‍യുവും ഹൈദരാബാദ് യൂണിവേഴ്സിറ്റിയും കാണുന്നവര്‍ പേരൂര്‍ക്കട ലോ അക്കാദമി കാണുന്നില്ലെന്ന് ടി പത്മനാഭന്‍ വിമര്‍ശിച്ചു‍. മരിച്ചാലേ കാണുകയുള്ളൂ എന്നാണോ മനോഭാവമെന്നും അദ്ദേഹം ചോദിച്ചു. താന്‍ പറഞ്ഞ അത്രയൊന്നും എംടി നരേന്ദ്ര മോദിക്ക് എതിരെ പറഞ്ഞിട്ടില്ലെന്നും പത്മനാഭന്‍ അവകാശപ്പെട്ടു. എംടി യഥാര്‍ത്ഥത്തില്‍ സംഘപരിവാര്‍ വിരുദ്ധനല്ലെന്ന് പ്രിയദര്‍ശന്‍ പറഞ്ഞതാണ് സത്യമെന്നും പത്മനാഭന്‍ പറഞ്ഞു. പേരൂര്‍ക്കടയിലായാലും തിരൂരിലായാലും ട്രസ്റ്റുകളെ പേടിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ എം എ ബേബിയുമായുള്ള സംവാദത്തിനിടെയാണ് ടി പത്മനാഭന്റെ പരാമര്‍ശം. ലോ അക്കാദമി വിഷയത്തില്‍ പൊതുസമൂഹത്തിന്റെ ഇടപെടലുണ്ടാകണമെന്ന് എം എ ബേബി പറഞ്ഞു. ഭൂമി വിഷയത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പിന്നാലെയാണ് എംടിക്ക് എതിരെയും പത്മനാഭന്‍ കടുത്ത വിമര്‍ശം ഉയര്‍ത്തിയത്. താന്‍ പുരോഗന കലാസാഹിത്യ സംഘത്തിന്റെ ഭാഗമാണെന്ന് പറഞ്ഞാല്‍ വിഷം കഴിക്കുമെന്നും ടി പത്മനാഭന്‍ പറഞ്ഞു.

Tags:    

Similar News