ഫ്രറ്റേണിറ്റി പ്രവര്‍ത്തകന് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ക്രൂര മര്‍ദനം

Update: 2018-05-30 09:26 GMT
ഫ്രറ്റേണിറ്റി പ്രവര്‍ത്തകന് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ക്രൂര മര്‍ദനം
ഫ്രറ്റേണിറ്റി പ്രവര്‍ത്തകന് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ക്രൂര മര്‍ദനം
AddThis Website Tools
Advertising

നേരത്തെയുണ്ടായ ആക്രമണങ്ങള്‍ക്കെതിരെ പ്രിന്‍സിപ്പലിന് നല്‍കിയ പരാതിയില്‍ ഹിയറിങ്ങ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴായിരുന്നു വീണ്ടും ആക്രമണം

കണ്ണൂര്‍ സര്‍വകലാശാലയുടെ പാലയാട് ക്യാമ്പസില്‍ ഫ്രറ്റേണിറ്റി പ്രവര്‍ത്തകന് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ക്രൂര മര്‍ദനം. ഫ്രറ്റേണിറ്റി യൂണിറ്റ് സെക്രട്ടറി അമല്‍ റാസിക്കിനെയാണ് ഇരുപതോളം പേരടങ്ങുന്ന സംഘം അക്രമിച്ചത്. ഇന്ന് ഉച്ചയോടെ ക്യാമ്പസിനുളളിലായിരുന്നു ആക്രമണം. മൂന്നാം തവണയാണ് അമലിനു നേരെ അക്രമമുണ്ടാകുന്നത്. നേരത്തെയുണ്ടായ ആക്രമണങ്ങള്‍ക്കെതിരെ പ്രിന്‍സിപ്പലിന് നല്‍കിയ പരാതിയില്‍ ഹിയറിങ്ങ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴായിരുന്നു വീണ്ടും ആക്രമണം. ഗുരുതരമായി പരിക്കേറ്റ അമലിനെ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags:    

Similar News