ചെങ്ങന്നൂരിൽ സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നില്ല; കൺവെൻഷൻ ആലോചനാ യോഗമാക്കി

Update: 2018-05-31 11:33 GMT
Editor : Jaisy
ചെങ്ങന്നൂരിൽ സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നില്ല; കൺവെൻഷൻ ആലോചനാ യോഗമാക്കി
Advertising

സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശത്തിന് ഹൈക്കമാൻഡിന്റെ അംഗീകാരം ലഭിക്കാതിരുന്നതിനാലാണ് കൺവെൻഷനിൽ സ്ഥാനാർത്ഥി പ്രഖ്യാപനം നടക്കാതിരുന്നത്

ചെങ്ങന്നൂരിൽ നിയോജക മണ്ഡലം കൺവെൻഷനിൽ വെച്ച് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കഴിയാതിരുന്നത് കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന് നിരാശാജനകമായി. സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശത്തിന് ഹൈക്കമാൻഡിന്റെ അംഗീകാരം ലഭിക്കാതിരുന്നതിനാലാണ് കൺവെൻഷനിൽ സ്ഥാനാർത്ഥി പ്രഖ്യാപനം നടക്കാതിരുന്നത്. പ്രഖ്യാപനമുണ്ടാവില്ലെന്നുറപ്പായതോടെ ഉന്നത നേതാക്കൾ യോഗത്തിൽ നിന്ന് പിന്മാറുകയും ചെയ്തു.

Full View

കോൺഗ്രസ് നേതാക്കളും നിയുക്ത സ്ഥാനാർത്ഥി ഡി വിജയകുമാറും ഒരു പോലെ പ്രതീക്ഷിച്ചിരുന്നത് ചെങ്ങന്നൂരിലെ കൺവെൻഷനിൽ സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാവുമെന്നായിരുന്നു. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും എംഎം ഹസ്സനുമെല്ലാം പങ്കെടുക്കുന്ന കൺവെൻഷനിൽ പ്രഖ്യാപനമുണ്ടാവുമെന്ന സൂചന നേതാക്കൾ മാധ്യമ പ്രവർത്തകർക്ക് നൽകുകയും ചെയ്തു. എന്നാൽ കൺവെൻഷനു മുൻപ് ഹൈക്കമാൻഡിന്റെ അനുമതി ലഭിക്കില്ലെന്നുറപ്പായതോടെ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പിന്മാറി. ഉച്ചവരെ ചെങ്ങന്നൂരിലുണ്ടായിരുന്ന ഉമ്മൻ ചാണ്ടി കോട്ടയത്തേക്ക് മടങ്ങി. കൺവെൻഷൻ നേതാക്കൾ ഇടപെട്ട് ആലോചനായോഗമാക്കി മാറ്റി. അദ്ധ്യക്ഷ പ്രസംഗത്തിൽ എം ലിജു തന്നെ കാര്യം വ്യക്തമാക്കി. ഉദ്ഘാടകൻ എം എം ഹസനും ഇക്കാര്യം ആവർത്തിച്ചു. സ്ഥാനാർത്ഥി പ്രഖ്യാപനം പ്രതീക്ഷിച്ചു വന്ന പ്രവർത്തകരിൽ വലിയ നിരാശയാണ് ഇതുണ്ടാക്കിയത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News