കെടി ജലീലിന്റെ മന്ത്രിസ്ഥാനം രാഷ്ട്രീയഭാവി കഴിഞ്ഞുവെന്ന് വിധിയെഴുതിയവര്‍ക്കുള്ള മറുപടി

Update: 2018-05-31 00:46 GMT
Editor : admin
കെടി ജലീലിന്റെ മന്ത്രിസ്ഥാനം രാഷ്ട്രീയഭാവി കഴിഞ്ഞുവെന്ന് വിധിയെഴുതിയവര്‍ക്കുള്ള മറുപടി
Advertising

മുസ്‍ലിം ലീഗില്‍ നിന്ന് പുറത്തുപോയതോടെ രാഷ്ട്രീയ ജീവിതം അവസാനിച്ചുവെന്ന് വിധിയെഴുതിവര്‍ക്കുള്ള മറുപടിയാണ് കെടി ജലീലിന്റെ മന്ത്രിസ്ഥാനം.

Full View

മുസ്‍ലിം ലീഗില്‍ നിന്ന് പുറത്തുപോയതോടെ രാഷ്ട്രീയ ജീവിതം അവസാനിച്ചുവെന്ന് വിധിയെഴുതിവര്‍ക്കുള്ള മറുപടിയാണ് കെടി ജലീലിന്റെ മന്ത്രിസ്ഥാനം. അപ്രതീക്ഷിതമായെത്തിയ ഈ നേട്ടത്തിന്റെ സന്തോഷത്തിലാണ് ജലീലിന്റെ കുടുംബവും. സത്യപ്രതിജ്ഞക്കായി തിരുവനന്തപുരത്തേക്ക് പോകാനുള്ള തിരക്കിലാണ് ഭാര്യയും മക്കളും.

യൂത്ത് ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറിയായിരിക്കെയാണ് നേതൃത്വത്തോട് കലഹിച്ച് കെടി ജലീല്‍ മുസ്‍ലിം ലീഗില്‍നിന്ന് പുറത്തുപോയത്. ഇനിയൊരു രാഷ്ട്രീയ ഭാവിയില്ലെന്നായിരുന്നു അന്ന് സുഹൃത്തുക്കള്‍ പോലും വിലയിരുത്തിയത്. എന്നാല്‍ 2006 ല്‍ ഇടതു സ്വതന്ത്രനായി കുറ്റിപ്പുറത്ത് മത്സരിച്ച് പികെ കുഞ്ഞാലികുട്ടിയെ പരാജയപെടുത്തിയതോടെ ജലീല്‍ ആ തെരഞ്ഞെടുപ്പിലെ ശ്രദ്ധാ കേന്ദ്രമായി. 2011 ലും 2016 ലും വിജയം ആവര്‍ത്തിച്ചു. ജലീലിന് മന്ത്രിയായി തിളങ്ങാനാകുമെന്ന കാര്യത്തില്‍ ഇപ്പോള്‍ ആര്‍ക്കും സംശയമില്ല. മൂത്തമകള്‍ അസ്മാബി അമേരിക്കയിലെ ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും മകന്‍ മുഹമ്മദ് ഫാറൂഖ് ഡല്‍ഹി സര്‍വ്വകലാശാലയിലും വിദ്യാര്‍ഥികളാണ്. രണ്ടമത്തെ മകള്‍ സുമയ്യ ബീഗം പ്ലസ്ടു പൂര്‍ത്തിയാക്കി. ഭാര്യ ഫാത്തിമകുട്ടി വളാഞ്ചേരി ഹയര്‍സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പലാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News