സ്വാശ്രയ മെഡിക്കല്‍ പ്രവേശം: ഉയര്‍ന്ന ഫീസ് ഈടാക്കാന്‍ അനുമതി നല്‍കിയേക്കും

Update: 2018-06-01 19:19 GMT
Editor : Sithara
സ്വാശ്രയ മെഡിക്കല്‍ പ്രവേശം: ഉയര്‍ന്ന ഫീസ് ഈടാക്കാന്‍ അനുമതി നല്‍കിയേക്കും
Advertising

ഡന്റല്‍ കോളജുകളില്‍ സമാനമായ രീതിയില്‍ സര്‍ക്കാര്‍ മാനേജ്മെന്റുകളുമായി ധാരണയിലെത്തിയിട്ടുണ്ട്

Full View

ഉയര്‍ന്ന ഫീസ് ഈടാക്കാന്‍ അനുമതി നല്‍കി സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകളുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ സര്‍ക്കാര്‍ നീക്കം. ഡന്റല്‍ കോളജുകളില്‍ സമാനമായ രീതിയില്‍ സര്‍ക്കാര്‍ മാനേജ്മെന്റുകളുമായി ധാരണയിലെത്തിയിരുന്നു. ഏകീകൃത ഫീസ് അംഗീകരിക്കുന്ന കാര്യം പരിഗണിക്കാമെന്ന് ആരോഗ്യ മന്ത്രിയും സൂചിപ്പിച്ചിട്ടുണ്ട്. ഇത് നടപ്പായാല്‍ സ്വകാര്യ കോളജുകളില്‍ 50 ശതമാനം മെറിറ്റ് സീറ്റെന്ന ആശയം തന്നെ ഇല്ലാതാകും.

കഴിഞ്ഞ വര്‍ഷത്തെ കരാറനുസരിച്ച് 23,000 രൂപ കൊടുത്താല്‍ 20 ശതമാനത്തിലധികം ബിപിഎല്‍ വിദ്യാര്‍ഥികള്‍ക്ക് ഡെന്റല്‍ കോഴ്സിന് പഠിക്കാമായിരുന്നു. ബാക്കി 30 ശതമാനത്തില്‍ താഴെ വിദ്യാര്‍ഥികള്‍ക്ക് ഉണ്ടായിരുന്നത് ഒന്നേമുക്കാല്‍ ലക്ഷം രൂപയും. എന്നാല്‍ ഇത്തവണ ഏകീകൃത ഫീസ് ഈടാക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചതോടെ എല്ലാ സീറ്റിലും ഫീസ് 4 ലക്ഷം രൂപയായി വര്‍ധിച്ചു. ബിപിഎല്‍ വിദ്യാര്‍ഥികള്‍ക്ക് സബ്സിഡി അനുവദിച്ചിട്ടും ഫീസ് 50,000 രൂപയായി. അതാകട്ടെ 10 ശതമാനം വിദ്യാര്‍ഥികള്‍ക്ക് മാത്രവും. ഇതേ മാതൃകയില്‍ ഉയര്‍ന്ന ഫീസ് ഈടാക്കി മെഡിക്കല്‍ മാനേജ്മെന്റുകളുമായി സമവായമുണ്ടാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഫീസിന്റെ കാര്യത്തില്‍ ആരോഗ്യമന്ത്രി നല്‍കിയ മറുപടിയിലും ഈ സൂചനയുണ്ട്.

ഈ രീതിയില്‍ മെഡിക്കല്‍ മാനേജ്മെന്റുകളഉമായി കരാറുണ്ടാക്കിയാല്‍ സ്വാശ്രയ കോളജുകളിലെ മെറിറ്റ് സീറ്റെന്ന ആശയം ഇല്ലാതാവും. പകുതി സീറ്റില്‍ കുറഞ്ഞ ഫീസ് നല്‍കി പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിരുന്ന അവസരമാണ് ഇതോടെ നഷ്ടപ്പെടുക.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News