വണ്ടൂര്‍ കസ്റ്റഡി മരണം; ആത്മഹത്യയാകാന്‍ സാധ്യതയില്ലെന്ന് പൊലീസ് കംപ്ലെയിന്റ്സ് അതോറിറ്റി

Update: 2018-06-01 15:32 GMT
വണ്ടൂര്‍ കസ്റ്റഡി മരണം; ആത്മഹത്യയാകാന്‍ സാധ്യതയില്ലെന്ന് പൊലീസ് കംപ്ലെയിന്റ്സ് അതോറിറ്റി
Advertising

മലപ്പുറം വണ്ടൂര്‍ പൊലീസ് സ്റ്റേഷനില്‍ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയാവാന്‍ സാധ്യതയില്ലെന്ന് പൊലീസ് കംപ്ലെയിന്റ്സ് അതോറിറ്റി.

Full View

മലപ്പുറം വണ്ടൂര്‍ പൊലീസ് സ്റ്റേഷനില്‍ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയാവാന്‍ സാധ്യതയില്ലെന്ന് പൊലീസ് കംപ്ലെയിന്റ്സ് അതോറിറ്റി. ക്രൈം ബ്രാഞ്ച് അന്വേഷണം കൊണ്ട് സത്യം പുറത്ത് വരില്ലെന്നും പകരം സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും പൊലീസ് കംപ്ലെയിന്റ്സ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണ കുറുപ്പ്.

ഞായറാഴ്ചയാണ് പള്ളിക്കുന്ന് സ്വദേശി അബ്ദുല്‍ ലത്വീഫിനെ വണ്ടൂര്‍ പൊലീസ് സ്റ്റേഷനിലെ ബാത്റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അബ്ദുല്‍ ലത്വീഫിനെ പൊലീസ് മര്‍ദിച്ച് കൊല്ലുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പൊലീസ് കംപ്ലെയിന്റ് അതോറിറ്റി വണ്ടൂരിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്തത്. സാഹചര്യത്തെളിവുകള്‍ പരിശോധിക്കുമ്പോള്‍ ആത്മഹത്യയാണെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് നാരായണകുറുപ് പറഞ്ഞു. അബ്ദുല്‍ ലത്വീഫ് തൂങ്ങിമരിച്ചുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഈ വാദങ്ങള്‍ വിശ്വാസയോഗ്യമല്ല. തെളിയിക്കാനായി അതോറിറ്റി പരിശോധനകളും നടത്തി. ഇപ്പോള്‍ പ്രഖ്യാപിച്ച ക്രൈം ബ്രാഞ്ച് അന്വേഷണം കൊണ്ട് കാര്യമില്ല. അബ്ദുല്‍ ലത്വീഫിന്റെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടെന്നും ജസ്റ്റിസ് നാരായണ കുറുപ്പ് പറഞ്ഞു. കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചാല്‍ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News