തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തല്‍: സക്കീര്‍ ഹുസൈന്റെ ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും

Update: 2018-06-01 18:08 GMT
Editor : Sithara
തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തല്‍: സക്കീര്‍ ഹുസൈന്റെ ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും
Advertising

സക്കീറിന്റെ ജാമ്യത്തെ എതിര്‍ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ കൈകൊണ്ടത്. രണ്ട് കൂട്ടരുടെ പ്രശ്നം പറഞ്ഞ് പരിഹരിക്കാന്‍ മാത്രമാണ് ശ്രമിച്ചതെന്ന്

Full View

സക്കീര്‍ ഹുസൈന്റെ മുന്‍ കൂര്‍ ജാമ്യ ഹരജിയില്‍ കോടതി നാളെ വിധി പറയും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. ഗുണ്ടാ ബന്ധമുള്ള രാഷ്ട്രീയ നേതാവിന് ജാമ്യം അനുവദിക്കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു

സക്കീര്‍ ഹുസൈന്‍ ഉല്‍പ്പെടെ നാല് സിപിഎം നേതാക്കള്‍ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയെന്ന് യുവ സംരഭകന്‍ ജൂബ് പൊലോസ്മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിയുടെ പശ്ചാത്തലത്തിലാണ് പൊലീസ് കേസെടുത്തത്. മു ന്‍കൂര്‍ജാമ്യാപേക്ഷക്ക് ശ്രമിച്ച സക്കീര്‍ ഒളിവിലാണ്. കോടതിയില്‍ ഇന്ന് ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ എതിര്‍പ്പുമായി രംഗത്തുവന്നു. രാഷ്ട്രീയ നേതാവിന് ഗുണ്ടാ ബന്ധമെന്തിനെന്നും ജാമ്യം അനുവദിക്കരുതെന്നുമായി സര്‍ക്കാരിന്‍റെ നിലപാട്. സക്കീര്‍ ഹുസൈനെ കസ്റ്റഡിയില്‍ വേണെന്നും സാമൂഹ്യ നിലപാടാണ് ജനങ്ങളെരാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും അകറ്റുന്നതെന്നും സര്‍ക്കാര്‍ പറഞ്ഞു. ജൂബ് പൌലോസ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ തട്ടിക്കൊണ്ടുപോയെന്ന പരാമര്‍ശം ഇല്ലെന്നും കേസ് ഒത്തു തീര്‍പ്പാക്കാന്‍ സംസാരിക്കുക മാത്രമാണ് ചെയ്തതെന്നും സക്കീര്‍ ഹുസൈന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

വെണ്ണല സ്വദേശി ജുബി പൌലോസിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ സിപിഎം ജില്ലാകമ്മിറ്റി അംഗവും കളമശ്ശേരി ഏരിയാ സെക്രട്ടറിയുമായ സക്കീര്‍ ഹുസൈനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതികളായ കറുകപ്പള്ളി സിദ്ദിഖ്, ഫൈസല്‍ എന്നിവര്‍ കൂട്ടുപ്രതികളാണ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News