ചൂട് ഇനി പ്രശ്നമല്ല; എസിയുള്ള ബൈക്കുമായി ഹോണ്ട വരുന്നു

Update: 2018-06-01 20:54 GMT
Editor : admin
ചൂട് ഇനി പ്രശ്നമല്ല; എസിയുള്ള ബൈക്കുമായി ഹോണ്ട വരുന്നു
ചൂട് ഇനി പ്രശ്നമല്ല; എസിയുള്ള ബൈക്കുമായി ഹോണ്ട വരുന്നു
AddThis Website Tools
Advertising

വേനല്‍ കാലം തുടങ്ങിക്കഴിഞ്ഞാല്‍ ചുട്ടുപഴുത്ത റോഡിലൂടെ ബൈക്ക് ഓടിക്കുക അത്ര എളുപ്പമല്ല.

വേനല്‍ കാലം തുടങ്ങിക്കഴിഞ്ഞാല്‍ ചുട്ടുപഴുത്ത റോഡിലൂടെ ബൈക്ക് ഓടിക്കുക അത്ര എളുപ്പമല്ല. ട്രാഫിക് ബ്ലോക്കില്‍പെട്ടു പോയാല്‍ പിന്നെ പറയുകയും വേണ്ട. സൂര്യാഘാതമേല്‍ക്കാനും സാധ്യത കൂടുതലാണ്. എന്നാല്‍ ചൂടിനെ പ്രതിരോധിക്കാന്‍ ഇരുചക്രവാഹന നിര്‍മാതാക്കളായ ഹോണ്ട, എയര്‍ കണ്ടീഷനര്‍ ‍(എസി) ഘടിപ്പിച്ച ബൈക്ക് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ബൈക്കുകളില്‍ സജ്ജീകരിക്കാന്‍ കഴിയുന്നതരത്തിലുള്ള എസി യൂണിറ്റുകള്‍ ഹോണ്ട വികസിപ്പിച്ചെടുത്തു കഴിഞ്ഞു. റീച്ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ബാറ്ററിയും ഫാനുമായാണ് എസി. ഈ സംവിധാനത്തിന്റെ പേറ്റന്റിനായി ഹോണ്ട അധികൃതരെ സമീപിച്ച് കഴിഞ്ഞതായി ഓട്ടോമൊബൈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ബൈക്കിന്റെ പെട്രോള്‍ ടാങ്കിനു മുകളില്‍ ബാഗിന്റെ മാതൃകയില്‍ സജ്ജീകരിക്കാവുന്ന തരത്തിലുള്ള എസിയാണ് ഹോണ്ടയുടെ കണ്ടെത്തലിലുള്ളത്. നിലവില്‍ ടാങ്കിനു മുകളില്‍ കമ്പനി വെച്ചുനല്‍കുന്ന ബാഗിന്റെ ഇരട്ടി വലുപ്പമാണ് എസിക്കുണ്ടാവുക. ബാഗിന്റെ വശങ്ങളിലുള്ള ദ്വാരങ്ങളിലൂടെ വായു വലിച്ചെടുത്ത് മുകളിലേക്ക് തണുപ്പുള്ള കാറ്റ് നല്‍കുന്ന രീതിയിലാണ് ഇതിന്റെ പ്രവര്‍ത്തനം. കൂടുതല്‍ ചൂടുള്ള സമയത്ത് ഐസ് അകത്ത് സൂക്ഷിച്ച് കൂടുതല്‍ തണുപ്പുള്ള വായുവിനെ പുറന്തള്ളാനും കഴിയുമെന്നാണ് വിവരം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News