ആലപ്പുഴ മെഡിക്കല്‍ കോളജിലെ 50 എംബിബിഎസ് സീറ്റുകള്‍ക്ക് അംഗീകാരമില്ലാത്തതിന് പിന്നില്‍ അധികൃതരുടെ അനാസ്ഥ

Update: 2018-06-01 15:24 GMT
Editor : Subin
ആലപ്പുഴ മെഡിക്കല്‍ കോളജിലെ 50 എംബിബിഎസ് സീറ്റുകള്‍ക്ക് അംഗീകാരമില്ലാത്തതിന് പിന്നില്‍ അധികൃതരുടെ അനാസ്ഥ
Advertising

എംബിബിഎസിന് എല്ലാ അധ്യയന വർഷവും 150 സീറ്റിലേക്കാണ് പ്രവേശം നൽകുന്നത്. സൌകര്യങ്ങൾ പരിമിതമായതിനാൽ 100 സീറ്റിൽ മാത്രമാണ് മെഡിക്കൽ കൌൺസിന്‍റെ അംഗീകാരമുള്ളത്

Full View

ആലപ്പുഴ സർക്കാർ മെഡിക്കൽ കോളേജിൽ 50 എംബിബിഎസ് സീറ്റിന് അംഗീകാരമില്ലാത്തതിന് പിന്നിൽ അധികൃതരുടെ അനാസ്ഥ. മെഡിക്കൽ കൌൺസിൽ നിർദേശിച്ച സൌകര്യങ്ങൾ ഒരുക്കിയിട്ടും ഉപയോഗിക്കാത്തതാണ് കാരണം. കോടികൾ മുടക്കിയ സൌകര്യങ്ങളാണ് ഉത്ഘാടനം ചെയ്തില്ലെന്ന കാരണത്താൽ ഉപയോഗക്ഷമമാക്കാത്തത്.

എംബിബിഎസിന് എല്ലാ അധ്യയന വർഷവും 150 സീറ്റിലേക്കാണ് പ്രവേശം നൽകുന്നത്. സൌകര്യങ്ങൾ പരിമിതമായതിനാൽ 100 സീറ്റിൽ മാത്രമാണ് മെഡിക്കൽ കൌൺസിന്‍റെ അംഗീകാരമുള്ളത്. അടിസ്ഥാന സൌകര്യം ഒരുക്കണമെന്ന നിർദേശത്തെ തുടർന്നാണ് രണ്ട് ലക്ചർ തിയേറ്ററും ആഡിറ്റോറിയവും പണിതത്.

ലക്ചർ തിയേറ്ററിന്‍റെ നിർമാണം പൂർത്തിയായിട്ട് ആറു മാസം കഴിഞ്ഞു. രണ്ട് നിലകളിലായ് 350 വിദ്യാർഥികളെ വീതം ഇരുത്തി പഠിപ്പിക്കാവുന്ന വിധമാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ആഡിറ്റോറിയം നിർമിച്ചിട്ട് രണ്ട് മാസവുമായി. അംഗീകാരത്തിന്‍റെ പ്രശ്നമുണ്ടായിട്ടും ഉത്ഘാടനം നടന്നിട്ടില്ലാ എന്ന കാരണത്താലാണ് ഇവിടെ ക്ലാസ് തുടങ്ങാത്തത്.

മെഡിക്കൽ കൌൺസിൽ നിർദേശമനുസരിച്ച് ഇവിടെ നാല് ലക്ചർ തിയേറ്ററാണ് വേണ്ടത്. നിലവിലുള്ള രണ്ട് ലക്ചർ തിയേറ്ററിന് പുറമേയാണ് എട്ടര കേടി മുടക്കി രണ്ടെണ്ണം നിർമിച്ചിരിക്കുന്നത്. ആഡിറ്റോറിയത്തിന് ഏഴു കോടിയുമാണ് ചിലവഴിച്ചത്. ലക്ചർ തിയേറ്ററിന്റെ നിർമാണം പൂർത്തിയാക്കി പൊതുമരാമത്ത് വകുപ്പ് ആരോഗ്യവകുപ്പിന് കൈമാറുക എന്ന സാങ്കേതിക കടമ്പയും ഇതിനകം മറികടന്നിട്ടുണ്ട്. ഉത്ഘാടനം ചെയ്തില്ലെന്ന കാരണത്താൽ ഇവിടെ ക്ലാസ് നടത്താത്തതിൽ വിദ്യാർഥികൾ പ്രതിഷേധത്തിലാണ്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News