സിപിഎമ്മിലെ ഒരു വിഭാഗം ചതിച്ചെന്ന് പിസി ജോര്‍ജ്

Update: 2018-06-02 14:36 GMT
Editor : admin
സിപിഎമ്മിലെ ഒരു വിഭാഗം ചതിച്ചെന്ന് പിസി ജോര്‍ജ്
സിപിഎമ്മിലെ ഒരു വിഭാഗം ചതിച്ചെന്ന് പിസി ജോര്‍ജ്
AddThis Website Tools
Advertising

എല്‍ഡിഎഫിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായപ്പോള്‍ പൂഞ്ഞാര്‍ സീറ്റില്‍ മത്സരിപ്പിക്കാനോ പിന്തുണക്കാനോ ഇടതുമുന്നണി തയാറാകാത്തതിനെതിരെ പിസി ജോര്‍ജ്.

എല്‍ഡിഎഫിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായപ്പോള്‍ പൂഞ്ഞാര്‍ സീറ്റില്‍ മത്സരിപ്പിക്കാനോ പിന്തുണക്കാനോ ഇടതുമുന്നണി തയാറാകാത്തതിനെതിരെ പിസി ജോര്‍ജ്. സിപിഎമ്മിലെ ഏതോ ഒരു വിഭാഗം ചതിച്ചുവെന്ന് പറഞ്ഞ പിസി, അത് പിണറായി വിഭാഗമാണോയെന്ന ചോദ്യത്തില്‍ നിന്നു ഒഴിഞ്ഞുമാറി. ജില്ലയിലെ സിപിഎം നേതാക്കള്‍ തനിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. താന്‍ തന്നെയാണ് ഇവിടുത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെന്നും പിസി പറഞ്ഞു. പാര്‍ട്ടി നേതൃയോഗത്തിനു ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും ഏതായാലും നാളെ പ്രചരണത്തിന് ഇറങ്ങുമെന്നും പിസി ജോര്‍ജ് പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News