ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; തൃശൂരില്‍ ഇന്ന് ഹര്‍ത്താല്‍

Update: 2018-06-02 18:55 GMT
Editor : Sithara
ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; തൃശൂരില്‍ ഇന്ന് ഹര്‍ത്താല്‍
Advertising

തൃശൂര്‍ ജില്ലയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍ ആചരിക്കുകയാണ്.

തൃശൂര്‍ മുക്കാട്ടുകരയില്‍ ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. മുക്കാട്ടുകര പുറാടന്‍ വീട്ടില്‍ നിര്‍മല്‍ ആണ് മരിച്ചത്. തൃശൂര്‍ ജില്ലയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍ ആചരിക്കുകയാണ്.

Full View

ഇന്നലെ രാത്രി മുക്കാട്ടുകര ക്ഷേത്രോവത്സത്തിനിടെയാണ് കുത്തേറ്റത്. ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ കുത്തേറ്റ നിര്‍മലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് ബിജെപിയുടെ ആരോപണം.

നിര്‍മലിനൊപ്പം കുത്തേറ്റ മറ്റൊരു ബിജെപി പ്രവര്‍ത്തകനായ മിഥുനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തൃശ്ശൂരില്‍ തുടരുന്നു. വൈകീട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News