ആദ്യ മത്സരത്തിന്റെ ആശങ്കയില്ലാതെ വൈക്കത്ത് ആശ

Update: 2018-06-02 01:40 GMT
Editor : admin
ആദ്യ മത്സരത്തിന്റെ ആശങ്കയില്ലാതെ വൈക്കത്ത് ആശ
Advertising

കന്നിയങ്കത്തിനിറങ്ങുന്ന സി കെ ആശയിലൂടെ മണ്ഡലം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് സിപിഐ.

Full View

വൈക്കം മണ്ഡലത്തില്‍ ആദ്യ വനിതാ സ്ഥാനാര്‍ഥിയാണ് സിപിഐയ്ക്കായി ഇത്തവണ മണ്ഡലത്തില്‍ മല്‍സരത്തിനിറങ്ങുന്നത്. കന്നിയങ്കത്തിനിറങ്ങുന്ന സി കെ ആശയിലൂടെ മണ്ഡലം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് സിപിഐ.

കോട്ടയം ജില്ലയിലെ പട്ടികജാതി സംവരണ മണ്ഡലമായ വൈക്കം ഏറെ നാളായി ഇടതിനൊപ്പം ചാഞ്ഞുനില്‍ക്കുകയാണ്. ഇത്തവണയും മണ്ഡലം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് സി കെ ആശ എന്ന യുവപ്രവര്‍ത്തകയെ സിപിഐ രംഗത്തിറക്കിയിരിക്കുന്നത്.

മറ്റ് പല പേരുകളും സംസ്ഥാന കഔണ്‍സില്‍ പരിഗണിച്ചെങ്കിലും സി കെ ആശയ്ക്ക് നറുക്കുവീഴുകയായിരുന്നു. ആദ്യ മല്‍സരത്തിന് ഇറങ്ങുന്നുവെന്ന ആശങ്കയൊന്നും ആശക്കില്ല. എഐഎസ്എഫിന്റെ സംസഥാന എക്സിക്യൂട്ടീവ് അംഗമായി രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്ന ആശ, എഐവൈഎഫിലും മഹിളാ സംഘത്തിലും പ്രവര്‍ത്തിച്ചു വരുന്നു. പഞ്ചായത്തുകളിലും കോളനികളിലുമാണ് ആദ്യഘട്ട പ്രചാരണം.

സിപിഐ വൈക്കം മണ്ഡലം കമ്മിറ്റി ഓഫീസ് ചാര്‍ജ് വഹിക്കുന്ന കെ ചെല്ലപ്പന്റെ മകളും വൈക്കം മുന്‍ എംഎല്‍എ പി നാരായണന്റെ ബന്ധുവുമാണ് സി കെ ആശ.

സിറ്റിംഗ് എംഎല്‍എ കെ അജിത്തിന് സീറ്റ് നല്‍കാഞ്ഞതില്‍ ചില അസ്വാരസ്യങ്ങള്‍ സിപിഐ പ്രാദേശിക ഘടകത്തിലുണ്ടായിരുന്നു. എന്നാല്‍ പ്രശ്നങ്ങള്‍ പരിഹരിച്ചതായാണ് സംസ്ഥാനജില്ലാ നേതാക്കള്‍ പറയുന്നത്. കന്നിയങ്കത്തിന് കച്ചമുറുക്കിയ ആശയ്ക്ക് ഉറച്ച പിന്തുണയും ഉപദേശങ്ങളുമായി പ്രചാരണരംഗത്ത് മുതിര്‍ന്ന നേതാക്കളും മണ്ഡലത്തില്‍ സജീവമാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ സനീഷ്‍ കുമാറാണ് ആശയുടെ എതിരാളി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News