ദിലീപിന് ഗണേഷിന്റെ പിന്തുണ
ഗണേഷ്കുമാര്‍ എംഎല്‍എ ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചു. കോടതി കുറ്റവാളിയെന്ന് പറയുംവരെ ദിലീപ് നിരപരാധിയെന്ന് ഗണേഷ്.
നടിയെ ആക്രമിച്ച കേസില്‍ പൊലീസിന് തെറ്റ് പറ്റിയെങ്കില്‍ മുഖ്യമന്ത്രി ഇടപെട്ട് തിരുത്തണമെന്ന് ഗണേഷ് കുമാര്‍.പൊലീസിനെ പേടിച്ച് ദിലീപിന് ആരും പിന്തുണ പ്രഖ്യാപിക്കാതിരിക്കരുതെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു. ദിലീപിനെ ആലുവ സബ്ജയിലിലെത്തി സന്ദര്‍ശിച്ച ശേഷമായിരുന്നു ഗണേഷ് കുമാറിന്‍റെ പ്രതികരണം.ജയിലില്‍ കഴിയുന്ന ദിലീപിനെ
കഴിഞ്ഞ 3 ദിവസങ്ങളിലായി നിരവധി താരങ്ങള്‍ സന്ദര്‍ശിച്ചു.
നടനും എംഎൽഎയുമായ ഗണേശ് കുമാറാണ് ദിലീപിനെ ഇന്ന് കാണാനെത്തിയ പ്രമുഖൻ. 12.20ഓടെ സബ് ജയിലിൽ എത്തിയ ഗണേശിന്റെ സന്ദർശനം 45 മിനിട്ടോളം നീണ്ടു. ദിലീപിന്റെ ഔദാര്യം പറ്റി സിനിമയിൽ നിന്നവർ ഈ അവസ്ഥയിൽ ദിലീപിനെ പിന്തുണക്കണം എന്നായിരുന്നു അമ്മ സംഘടനയുടെ വൈസ് പ്രസിഡണ്ട് കൂടിയായ ഗണേഷ്‌കുമാർ എം എൽ എയുടെ പ്രതികരണം.
പോലീസിന് തെറ്റു പറ്റിയാൽ മുഖ്യമന്ത്രി ഇടപെട്ട് തിരുത്തണമെന്നും ഗണേഷ് കുമാർ പറഞ്ഞു.ഉച്ചതിരിഞ്ഞാണ് ആന്റണി പെരുമ്പാവൂർ ദിലീപിനെ കാണാൻ എത്തിയത്. 45 മിനിറ്റോളം ആന്റണി പെരുമ്പാവൂർ ദിലീപിനൊപ്പം സമയം ചിലവഴിച്ചു.
രാവിലെ തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം നടൻ സുധീർ നിർമാതാവ് എം.എം. ഹംസ സഹോദരൻ അനൂപ് സിനിമാ-സീരിയൽ നടനും നിർമാതാവുമായ അരുൺ ഘോഷ് എന്നിവരും ദിലീപിനെ സന്ദർശിസിച്ചിരുന്നു .ജൂലൈ 10ന് അറസ്റ്റിലായ ദിലീപ് ജയിലിലായിട്ട് ഇന്നേക്ക് 57 ദിവസങ്ങൾ പിന്നിട്ടു.