സോളാര്‍ റിപ്പോര്‍ട്ട് വേങ്ങരയില്‍ ചര്‍ച്ചയാകുന്നതില്‍ സന്തോഷമെന്ന് കുഞ്ഞാലിക്കുട്ടി

Update: 2018-06-02 10:04 GMT
Editor : Sithara
സോളാര്‍ റിപ്പോര്‍ട്ട് വേങ്ങരയില്‍ ചര്‍ച്ചയാകുന്നതില്‍ സന്തോഷമെന്ന് കുഞ്ഞാലിക്കുട്ടി
സോളാര്‍ റിപ്പോര്‍ട്ട് വേങ്ങരയില്‍ ചര്‍ച്ചയാകുന്നതില്‍ സന്തോഷമെന്ന് കുഞ്ഞാലിക്കുട്ടി
AddThis Website Tools
Advertising

സോളാര്‍ റിപ്പോര്‍ട്ട് വേങ്ങരയില്‍ പ്രതികൂലമാകില്ലേ എന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് സോളാര്‍ റിപ്പോര്‍ട്ട് സംബന്ധിച്ച നിലപാട് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയത്.

സോളാര്‍ റിപ്പോര്‍ട്ട് വേങ്ങരയില്‍ ചര്‍ച്ചയാകുന്നതില്‍ സന്തോഷമുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. റിപ്പോര്‍ട്ടില്‍ യുഡിഎഫിന് എതിരാകുന്നതൊന്നുമില്ല. നിയമസഭയിലെ പ്രതിപക്ഷ പ്രകടനം ശക്തമാക്കുന്നതിനാണ് കെഎന്‍എ ഖാദറിനെ സ്ഥാനാര്‍ഥിയാക്കിയത്. യുവജനങ്ങള്‍ക്ക് ഉചിതമായ സമത്ത് പ്രാതിനിധ്യം നല്‍കുമെന്നും കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്ത് പറഞ്ഞു.

സോളാര്‍ റിപ്പോര്‍ട്ട് വേങ്ങരയില്‍ പ്രതികൂലമാകില്ലേ എന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് സോളാര്‍ റിപ്പോര്‍ട്ട് സംബന്ധിച്ച നിലപാട് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയത്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ലീഗില്‍ തര്‍ക്കങ്ങളുണ്ടായിട്ടില്ല. നിയമസഭയിലെ പ്രകടനമാണ് ഖാദറിന് നറുക്ക് വീഴാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ അതൃപ്തി വേങ്ങരയില്‍ പ്രതിഫലിക്കും. ഭൂരിപക്ഷം കുറയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തിരുവനന്തപുരം കേസരി സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News