സിപിഐയെ യുഡിഎഫിലേക്ക് പരോക്ഷമായി ക്ഷണിച്ച് തിരുവഞ്ചൂര്‍

Update: 2018-06-02 07:51 GMT
Editor : Muhsina
സിപിഐയെ യുഡിഎഫിലേക്ക് പരോക്ഷമായി ക്ഷണിച്ച് തിരുവഞ്ചൂര്‍
Advertising

ഇന്നല്ലെങ്കില്‍ നാളെ പാവപ്പെട്ടവർക്ക് വേണ്ടി ഒരുമിച്ച് പൊരുതാന്‍ കേരളം അനുവദിക്കട്ടെയെന്നാണ് തന്‍റെ ആഗ്രഹമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. റവന്യൂ മന്ത്രിയെ പുകഴ്ത്തിയ തിരുവഞ്ചൂര്‍ കേരളത്തിന്‍റെ സുവർണ കാലഘട്ടമായിരുന്നു..

സിപിഐയെ പരോക്ഷമായി സ്വാഗതം ചെയ്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇന്നല്ലെങ്കില്‍ നാളെ പാവപ്പെട്ടവര്‍ക്ക് വേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കണം. ഇതിനുള്ള സാധ്യതകള്‍ തുറന്ന് കിടക്കകയാണെന്നും തിരുവഞ്ചൂര്‍ കോട്ടയത്ത് പറഞ്ഞു. റവന്യൂമന്ത്രിയുടെ നിലപാടുകളോട് യോജിപ്പാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

സിപിഐ സര്‍വ്വീസ് സംഘടനയായ കെആര്‍ ഡിഎസ് എയുടെ സമ്മേളനത്തിലാണ് തിരുവഞ്ചൂര്‍ സിപിഐയെ പരോക്ഷമായി സ്വാഗതം ചെയ്തത്. ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലടക്കം പാവപ്പെട്ടവര്‍ക്ക് വേണ്ടി ഒന്നിച്ച് നില്കണമെന്നായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം. പരോക്ഷമായി ക്ഷണിക്കുക മാത്രമല്ല. സി അച്യുതമേനോനെയും റവന്യു മന്ത്രി ചന്ദ്രശേഖരനെയും വാനോളം പുകഴ്ത്താനും മറന്നില്ല.

സിപിഐ സംസ്ഥാന നേതാക്കളക്കടമുള്ളവരെ വേദിയിലിരുത്തിയായിരുന്നു തിരുവഞ്ചൂരിന്റെ ഈ പ്രതികരണം. ചാണ്ടി വിഷയത്തില്‍ സിപിഐ നിലപാടിനെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രശംസിച്ചതിന് പിന്നാലെയാണ് പരോക്ഷ ക്ഷണവുമായി തിരുവഞ്ചൂര്‍ രാധാകൃഷണന്‍ രംഗത്തെത്തിയത്.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News