ഇത്തവണ വേനല്‍ കടുക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം

Update: 2018-06-02 21:39 GMT
ഇത്തവണ വേനല്‍ കടുക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം
ഇത്തവണ വേനല്‍ കടുക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം
AddThis Website Tools
Advertising

ഫെബ്രുവരിയില്‍ തന്നെ ഈ നിലയില്‍ ചൂട് കൂടിയത് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വേനല്‍ കടുക്കുമെന്നതിന്റെ സൂചനയാണെന്നാണ് വിലയിരുത്തല്‍.

ഈ വര്‍ഷം വേനല്‍ കടുക്കുമെന്ന സൂചന. മിക്കയിടങ്ങളിലും താപനില ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത് മധ്യകേരളത്തിലാണ്. കോട്ടയത്തും ആലപ്പുഴയിലും താപനില 35 ഡിഗ്രീ സെല്‍ഷ്യസില്‍ എത്തി. വടക്കന്‍ കേരളത്തിലും വരും ദിവസങ്ങളില്‍ ചൂട് കൂടിയേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്കുന്ന സൂചന.

ഫെബ്രുവരി ആദ്യവാരത്തില്‍ തന്നെ ചൂട് കൂടിയതാണ് ആശങ്കയുണ്ടാക്കുന്നത്. മധ്യകേരളത്തിലാണ് പ്രധാനമായും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരിക്കുന്നത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്. 35.2 ഡിഗ്രി സെല്‍ഷ്യസാണ് കോട്ടയത്തെ ഉയര്‍ന്ന താപനില. കുറഞ്ഞ താപനില 24.4 ഡിഗ്രി സെല്‍ഷ്യസും. തൊട്ടു പിന്നാലെ ആലപ്പുഴ ജില്ലയും 35 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയിട്ടുണ്ട്.

Full View

സാധാരണ നിലയിൽ പുനലൂർ, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിലാണ് സംസ്ഥാനത്ത് ഏറ്റവുമധികം ചൂട് അനുഭവപ്പെടാറുള്ളത്. എന്നാല്‍ കൊച്ചിയിൽ ഇത്തവണ 32ഉം പുനലൂരിൽ 34 ഡിഗ്രി സെല്‍ഷ്യസുമാണ് രേഖപ്പെടുത്തിയത്. വടക്കന്‍ കേരളത്തില്‍ കണ്ണൂരില്‍ 35 ഡിഗ്രി സെല്‍ഷ്യസായും ചൂട് കൂടിയിട്ടുണ്ട്. പാലക്കാടും 33 ഡിഗ്രി സെല്‍ഷ്യസിലേക്കും ഉയര്‍ന്നിട്ടുണ്ട്. തെക്കന്‍ കേരളത്തില്‍ കാര്യമായ പ്രശ്നമില്ലെങ്കിലും തിരുവനന്തപുരത്ത് സമാനമായ സ്ഥിതിയാണ് നിലവില്‍ ഉള്ളത്.

അടുത്ത ഒരാഴ്ച കനത്ത ചൂട് മധ്യകേരളത്തില്‍ അനുഭവപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.. ഫെബ്രുവരിയില്‍ തന്നെ ഈ നിലയില്‍ ചൂട് കൂടിയത് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വേനല്‍ കടുക്കുമെന്നതിന്റെ സൂചനയാണെന്നാണ് വിലയിരുത്തല്‍.

Tags:    

Similar News