കലാഭവന്‍ മണി ഓര്‍മയായി രണ്ട് വര്‍ഷം പിന്നിട്ടിട്ടും മരണത്തിലെ ദുരൂഹത നീങ്ങിയില്ല
മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയില്‍ വീട്ടുകാര്‍ ഉറച്ചുനില്‍ക്കുകയാണ്. സിബിഐ ഏറ്റെടുത്തിട്ടും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല
കലാഭവന്‍ മണി ഓര്‍മയായി രണ്ട് വര്‍ഷം പിന്നിട്ടിട്ടും മരണത്തിലെ ദുരൂഹത നീങ്ങിയില്ല. മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയില്‍ വീട്ടുകാര്‍ ഉറച്ചുനില്‍ക്കുകയാണ്. സിബിഐ ഏറ്റെടുത്തിട്ടും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.
ചാലക്കുടിയിലെ നാട്ടിടവഴിയില്‍ നിന്നെത്തി മലയാള സിനിമയില്‍ തിളങ്ങി നിന്ന കലാഭവന്‍ മണിയുടെ മരണം അപ്രതീക്ഷിതമായിരുന്നു. പാഡിയില്‍ കുഴഞ്ഞ് വീണ മണിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 2016 മാര്‍ച്ച് ആറിന് മണി ഓര്‍മയായി. മണിയുടെ വാക്കുകള്‍ പോലെ തന്നെ മരണം വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമാണ് തുടക്കമിട്ടത്.
മണിയുടേത് സ്വാഭാവിക മരണമാണെന്ന് തെളിയിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. വിഷാംശം ഉള്ളില്‍ ചെന്നുവെന്ന സംശയത്തിലും വ്യക്തത കൈവന്നിട്ടില്ല. വീട്ടുകാര്‍ ആരോപിച്ച ദുരൂഹത ഇപ്പോഴും തുടരുകയാണ്. പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ മെയില്‍ സിബിഐ കേസ് ഏറ്റെടുത്തിരുന്നു. എന്നാല്‍ സിബിഐ അന്വേഷണവും കാര്യമായി മുന്നോട്ട് പോയിട്ടില്ല.
രണ്ടാം ചരമ വാര്‍ഷിക ദിനത്തില്‍ വിവിധ പരിപാടികളാണ് ചാലക്കുടിയില്‍ ഒരുക്കിയിരിക്കുന്നത്. രാവിലെ പുഷ്പാര്‍ച്ചനയുണ്ട്. മണിക്കൊപ്പം പ്രവര്‍ത്തിച്ച നാടന്‍പാട്ട്, മിമിക്രി കലാകാരന്‍മാരെ ആദരിക്കും. വൈകീട്ട് നഗരസഭയുടെ നേതൃത്വത്തിലും അനുസ്മരണ പരിപാടികള്‍ നടക്കും.