സംസ്ഥാനത്ത് നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ വിസ സ്റ്റാംപിംഗ് ഇനിയും പൂര്‍ത്തായായില്ല

Update: 2018-06-03 20:45 GMT
Editor : Ubaid
സംസ്ഥാനത്ത് നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ വിസ സ്റ്റാംപിംഗ് ഇനിയും പൂര്‍ത്തായായില്ല
Advertising

ഹജ്ജ് തീര്‍ഥാടകരുടെ യാത്രാ ഷെഡ്യൂള്‍ സാധാരണ ഗതിയില്‍ ഒരു മാസം മുന്‍പു തന്നെ തീരുമാനിക്കാറുണ്ട്. എന്നാല്‍ ഇത്തവണ തീര്‍ത്ഥാടകരുടെ വിസ സൌദി എംബസിയില്‍ നിന്നും സ്റ്റാംപ് ചെയ്ത് ലഭിക്കാന്‍ കൂടുതല്‍ സമയം എടുക്കുന്നുണ്ട്.

Full View

ഹജ്ജ് യാത്ര ആരംഭിക്കാനിരിക്കെ സംസ്ഥാനത്ത് നിന്നുള്ള തീര്‍ത്ഥാടകരുടെ വിസ സ്റ്റാംപിംഗ് ഇനിയും പൂര്‍ത്തായായില്ല. അഞ്ഞൂറോളം തീര്‍ത്ഥാടകരുടേതാണ് ഇനി ബാക്കിയുള്ളത്. വിസ സ്റ്റാംപിംഗ് പൂര്‍ത്തായാകാത്തതിനാല്‍ ഇവരുടെ യാത്ര ഷെഡ്യൂള്‍ തീരുമാനിക്കാന്‍ ഹജ്ജ് കമ്മിറ്റിക്ക് കഴിയാത്ത സ്ഥിതിയാണ്.

ഹജ്ജ് തീര്‍ഥാടകരുടെ യാത്രാ ഷെഡ്യൂള്‍ സാധാരണ ഗതിയില്‍ ഒരു മാസം മുന്‍പു തന്നെ തീരുമാനിക്കാറുണ്ട്. എന്നാല്‍ ഇത്തവണ തീര്‍ത്ഥാടകരുടെ വിസ സൌദി എംബസിയില്‍ നിന്നും സ്റ്റാംപ് ചെയ്ത് ലഭിക്കാന്‍ കൂടുതല്‍ സമയം എടുക്കുന്നുണ്ട്. അഞ്ഞൂറോളം പേരുടെ വിസ ഇനിയും സ്റ്റാംപ് ചെയ്യാനുള്ളതിനാല്‍ യാത്രാ ഷെഡ്യൂള്‍ പൂര്‍ണ്ണമായി നിശ്ചയിക്കാനായിട്ടില്ല.

കേരളത്തിന്‍റെ ഹജ്ജ് യാത്രാ ഷെഡ്യൂള്‍ ആഗസ്ത് 22 മുതല്‍ സെപ്തംബര്‍ 5 വരെയാണ്. ആസ്ത് മുപ്പത് വരെയുള്ള ദിവസങ്ങളിലെ യാത്രാ ഷെഡ്യൂള്‍ മാത്രമേ ഇതുവരെ നിശ്ചയിച്ചിട്ടുള്ളൂ. ഐഎസ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വീസാ കാര്യങ്ങളില്‍ സൂക്ഷ്മ പരിശോധന നടത്തുന്നതിനാലാണ് സ്റ്റാംപിംഗ് വൈകുന്നതെന്നാണ് വിവരം. പതിനായിരത്തി അഞ്ഞൂറ് പേരാണ് കേരളത്തില്‍ നിന്നും ഇത്തവണ ഹജ്ജിന് പോകുന്നത്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News