നൂറാം ദിനത്തില്‍ റേഡിയോയിലൂടെ ജനങ്ങളുമായി സംവദിച്ച് മുഖ്യമന്ത്രി
സുസ്ഥിര വികസനത്തിനുള്ള നിരവധി പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ സര്‍ക്കാരിന് സാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു
അധികാരത്തിലേറിയതിന്റെ നൂറാംദിനം പ്രമാണിച്ച് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് നിരത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തിന് സമാനമായി ആകാശവാണിയിലൂടെയാണ് അദ്ദേഹം ജനങ്ങളുമായി സംവദിച്ചത്. ജനങ്ങളുടെ പിന്തുണകിട്ടിയ നൂറുദിനങ്ങളാണ് കഴിഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മയക്കുമരുന്നിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും വര്‍ഗീയ ശക്തികളെ ചെറുക്കുമെന്നും മുഖ്യമന്ത്രി റേഡിയോ സന്ദേശത്തില്‍ പറഞ്ഞു.
ഇതുവരെയുളള പ്രവര്‍ത്തനങ്ങളും മുന്നോട്ടുളള വഴിയും വിവരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ റേഡിയോയിലൂടെ മലയാളികളെ അഭിസംബോധന ചെയ്തത്. കുട്ടികളില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെയും മാലിന്യ മുക്ത കേരളം കെട്ടിപ്പടുക്കേണ്ട ആവശ്യകതയെക്കുറിച്ചുമായിരുന്നു സന്ദേശത്തിന്റെ തുടക്കം. ഈ ചെറിയ കാലയളവില്‍ ജനപക്ഷത്ത് നിന്നും ഒട്ടേറെ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. സ്ത്രീ സുരക്ഷ, വിലക്കയറ്റ നിയന്ത്രണം എന്നിവ ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിച്ചു. മാലിന്യ മുക്ത കേരളം എന്ന ലക്ഷ്യത്തിനായി ജനങ്ങളും സര്‍ക്കാരിനൊപ്പം അണിചേരണം. ഭക്ഷ്യ മേഖലയില്‍ സ്വയം പര്യാപ്തത കണ്ടെത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മൂലധന നിക്ഷേപത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നല്‍ നല്‍കുന്നതിനൊപ്പം സാമൂഹ്യക്ഷേമ പദ്ധതികളും മുടക്കം വരുത്താതെ സര്‍ക്കാര്‍ നിര്‍വഹിക്കുന്നുണ്ട്. ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ വരുംനാളിലും തുടരേണ്ടതുണ്ടെന്നും അതിന് ജനങ്ങള്‍ കൂടെയുണ്ടാകണമെന്നും മുഖ്യമന്ത്രി സന്ദേശത്തില്‍ വ്യക്തമാക്കി. ഓണം-ബക്രീദ് ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് മൂന്നുമിനിറ്റ് നീണ്ടു നിന്ന റേഡിയോ സന്ദേശം മുഖ്യമന്ത്രി അവസാനിപ്പിച്ചത്.
അതേസമയം എല്‍ഡിഎഫ് സര്‍ക്കാരിനെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. സര്‍ക്കാരിന്റെ നൂറാം ദിനത്തോടുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു വിഎസ് .
Read more at: http://www.mathrubhumi.com/news/kerala/pinarayi-vijayan-govt-100-days-malayalam-news-1.132313
Read more at: http://www.mathrubhumi.com/news/kerala/pinarayi-vijayan-govt-100-days-malayalam-news-1.1323131പ്രധാനമന്ത്രിയുടെ മന്‍കി ബാത്തിന് സമാനമായി ആകാശവാണിയിലൂടെയായിരുന്നു പിണറായിയുടെ റേഡിയോ സംവാദം. രാവിലെ 7.45ന് തുടങ്ങിയ സംഭാഷണം മൂന്നു മിനിറ്റ് നീണ്ട് നിന്നു.