വേങ്ങരയിലെ തെരഞ്ഞെടുപ്പ് ചൂട് സോഷ്യല്‍ മീഡിയയിലും

Update: 2018-06-03 05:14 GMT
Editor : Muhsina
വേങ്ങരയിലെ തെരഞ്ഞെടുപ്പ് ചൂട് സോഷ്യല്‍ മീഡിയയിലും
Advertising

വേങ്ങരയില്‍ തെരഞ്ഞെടുപ്പ് ചൂട് കനത്തതോടെ പ്രചാരണത്തിന് സോഷ്യല്‍ മീഡിയയെ കൂട്ടു പിടിച്ചിരിക്കുകയാണ് മുന്നണികള്‍. യുവാക്കളെ ലക്ഷ്യം വെച്ചാണ് മുന്നണികള്‍ പുതിയ പ്രചാരണ തന്ത്രങ്ങള്‍..

വേങ്ങരയില്‍ തെരഞ്ഞെടുപ്പ് ചൂട് കനത്തതോടെ പ്രചാരണത്തിന് സോഷ്യല്‍ മീഡിയയെ കൂട്ടു പിടിച്ചിരിക്കുകയാണ് മുന്നണികള്‍. യുവാക്കളെ ലക്ഷ്യം വെച്ചാണ് മുന്നണികള്‍ പുതിയ പ്രചാരണ തന്ത്രങ്ങള്‍ പയറ്റുന്നത്. ഇടതു മുന്നണി സ്ഥാനര്‍ത്ഥി പി പി ബഷീറിന്‍റെ പേരില്‍ ഔദ്യോഗിക വെബ്സൈറ്റും പ്രവര്‍ത്തനം തുടങ്ങി.

Full View

വോട്ടെടുപ്പിന് ദിവസങ്ങള്‍ അടുക്കുന്തോറും പ്രചാരണമാര്‍ഗങ്ങളും മാറുകയാണ്. യുവാക്കളെ സ്വാധീനിക്കാന്‍ നവ മാധ്യമങ്ങളെയാണ് സ്ഥാനാര്‍ത്ഥികള്‍ കൂട്ടു പിടിച്ചിരിക്കുന്നത്. ഇടതു മുന്നണി സ്ഥാനാര്‍ത്ഥി പി പി ബഷീറിന്‍റെ പര്യടനവിവരവും സംസ്ഥാന സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങളുമെല്ലാം ഉള്‍ക്കൊളളിച്ച് പുതിയ വെബ്സൈറ്റും പ്രവര്‍ത്തനം തുടങ്ങി. സിപിഎം നേതാവ് ടി കെ ഹംസയാണ് ഉദ്ഘാടനം ചെയ്തത്.

സൈബര്‍ മേഖലയില്‍ യുഡിഎഫും പിന്നിലല്ല. മണ്ഡലത്തിലെ പ്രചാരണ വിവരവും നേതാക്കളുടെ പ്രസംഗവുമെല്ലാമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എന്‍ എ ഖാദറിന്‍റെ ഫേസ്ബുക്ക് പേജും ഇതിനകം ഹിറ്റായിട്ടുണ്ട്. എന്‍ഡിഎയുടെ പ്രചാരണവും നവമാധ്യമങ്ങളില്‍ സജീവം. സോഷ്യല്‍ മീഡിയയിലെ പ്രചാരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ കാര്യം നേതാക്കള്‍ അണികളെ അറിയിക്കുന്നതിനും ആശ്രയും ഫേസ് ബുക്ക് തന്നെ.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News