നിപ വൈറസ്: ജനങ്ങളുടെ ആശങ്കകളകറ്റാന്‍ കോള്‍സെന്ററുകള്‍

Update: 2018-06-03 09:25 GMT
നിപ വൈറസ്: ജനങ്ങളുടെ ആശങ്കകളകറ്റാന്‍ കോള്‍സെന്ററുകള്‍
Advertising

നിപ വൈറസ് രോഗികളുമായുള്ള സമ്പര്‍ക്ക ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാവുകയാണെങ്കിലും കണ്‍ട്രോള്‍ റൂമൂമായി ബന്ധപ്പെടാം. 0495 2381000 എന്നതാണ് നമ്പര്‍

നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കകളകറ്റാനും സഹായിക്കാനുമായി ഹെല്‍പ് ലൈന്‍ കാള്‍ സെന്‍ററുകള്‍ ആരംഭിച്ചു. കോഴിക്കോട് ഗസ്റ്റ് ഹൌസിലാണ് കാള്‍സെന്‍ററിന്‍റെ പ്രവര്‍ത്തനം.

Full View

958 പേരാണ് വിവിധ ഇടങ്ങളിലായി വീടുകളില്‍ നിരീക്ഷണമുള്ളത്. ഇവരുടെ ആരോഗ്യസ്ഥിതി കൃത്യമായ ഇടവേളകളില്‍ കാള്‍ സെന്റര്‍ ജീവനക്കാര്‍ അന്വേഷിക്കും. മൂന്ന് കാള്‍ സെന്‍ററുകളാണ് പ്രവൃത്തിക്കുന്നത്. ഇവരില്‍ ആര്‍ക്കെങ്കിലും ഏതെങ്കിലും തരത്തില്‍ അസ്വസ്ഥത തോന്നുകയാണെങ്കില്‍ ആശുപത്രിയിലെത്തിക്കാന്‍ 40 ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. നിപ വൈറസ് രോഗികളുമായുള്ള സമ്പര്‍ക്ക ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാവുകയാണെങ്കിലും കണ്‍ട്രോള്‍ റൂമൂമായി ബന്ധപ്പെടാം. 0495 2381000 എന്നതാണ് നമ്പര്‍.

ഇതിന് പുറമെ നിപ മെന്‍റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനും പ്രവര്‍ത്തനമാരംഭിച്ചു. നിപ വൈറസ് ബാധയുമായി ജനങ്ങളില്‍ ഭീതിയും ഉത്കണ്ഠയുമടക്കമുള്ള മാനസിക പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ഈ ഹെല്‍പ് ലൈന്‍ വഴി സഹായം തേടാം. നിപ വൈറസ് ബാധയുമായുള്ള വ്യാജസന്ദേശങ്ങള്‍ക്കെതിരെ പോലീസ് കേസ്സെടുത്തിട്ടുണ്ട്.

Tags:    

Similar News