നടിക്കെതിരായ അതിക്രമം; അമ്മയുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തം
കൊല്ലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നടന്‍ മുകേഷിന്റെ കോലം കത്തിച്ചു. മുകേഷിന്റെ നടപടികളില്‍ സിപിഎം കൊല്ലം ജില്ലാ നേതൃത്വത്തിനും അതൃപ്തിയുണ്ട്.
കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തിലെ താരസംഘടനയായ അമ്മയുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സംവിധായകന്‍ വിനയനും സി പി എം നേതാക്കളും അമ്മ നിലപാടിനെതിരെ രംഗത്തെത്തി. കൊല്ലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നടന്‍ മുകേഷിന്റെ കോലം കത്തിച്ചു. മുകേഷിന്റെ നടപടികളില്‍ സിപിഎം കൊല്ലം ജില്ലാ നേതൃത്വത്തിനും അതൃപ്തിയുണ്ട്.
സംഘടനക്ക് അമ്മ മനസ്സറിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് പികെ ശ്രീമതി എംപി ഫേസ്ബുക്കില്‍ കുറിച്ചു. സിനിമാ മേഖലയിലെ പുരുഷ മേധാവിത്വം കാരണമാണ് വനിതാ കൂട്ടായ്മ രൂപീകരിക്കേണ്ടി വന്നത്. സിനിമയിലെ പുരുഷാധിപത്യത്തെ ചോദ്യം ചെയ്യുന്ന സ്ത്രീകള്‍ക്ക് അഭിവാദ്യമര്‍പിച്ച സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി വനിതാ കൂട്ടായ്മ വിപ്ലവകരമാ യ ആശയമാണെന്നും പറഞ്ഞു. മന്ത്രി ജി സുധാകരനും അമ്മയുടെ നടപടിയെ വിമര്‍ശിച്ചു.
ഇടതുപക്ഷ ജനപ്രതിനിധികള്‍ കൂടിയായ ഇന്നസെന്റ്, മുകേഷ്, ഗണേഷ്‌കുമാര്‍ എന്നിവരുടെ നടപടികള്‍ക്കെതിരെ സോഷ്യല്‍ മീഡിയകളിലും വ്യാപക പ്രതിഷേധമുയര്‍ന്നു. സംഭവത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് പിടി തോമസ് എംഎല്‍എ ആവശ്യപ്പെട്ടു.
കൊല്ലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുകേഷ് എംഎല്‍എയുടെ കോലം കത്തിച്ചു. ഇരയായ നടിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജനറല്‍ ബോഡി യോഗത്തില്‍ പ്രമേയം പോലും പാസാക്കാന്‍ കഴിയാത്തത് ഖേദകരമാണെന്ന് സംവിധായകന്‍ വിനയന്‍ കുറ്റപ്പെടുത്തി.