മുകേഷിനെ വിമര്‍ശിച്ച് എല്‍ഡിഎഫ് കൊല്ലം ജില്ലാ കമ്മറ്റി

Update: 2018-06-04 14:25 GMT
Editor : Subin
മുകേഷിനെ വിമര്‍ശിച്ച് എല്‍ഡിഎഫ് കൊല്ലം ജില്ലാ കമ്മറ്റി
Advertising

ജനപ്രതിനിധികള്‍ വിധി പറയുകയാണെങ്കില്‍ പൊലീസും കോടതിയും എന്തിനാണെന്നും കൊല്ലം ജില്ലാ കണ്‍വീനര്‍ എന്‍ അനിരുദ്ധന്‍ ചോദിച്ചു. അമ്മയുടെ തീരുമാനങ്ങള്‍ നടപ്പാക്കാനല്ല ജനങ്ങള്‍ വോട്ടു ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു...

നടിയെ ആക്രമിച്ചകേസില്‍ എം മുകേഷ് എംഎല്‍എ സ്വീകരിച്ച നിലാപടിനെ രൂക്ഷമായി വിമര്‍ശിച്ച് എല്‍ഡിഎഫ് കൊല്ലം ജില്ലാ കണ്‍വീനര്‍ എന്‍ അനിരുദ്ധന്‍. കേസ് അന്വേഷണം പൂര്‍ത്തിയാകും മുമ്പേ ദിലീപ് കുറ്റക്കാരനല്ലെന്ന വിധി പ്രസ്ഥാവം ജനപ്രതിനിധി നടത്തിയത് കേസിനെ സ്വാധീനിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം മീഡിയാവണ്ണിനോട് പറഞ്ഞു.

താരസംഘടനയായ അമ്മയുടെ യോഗത്തിനിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എം മുകേഷ് എംഎല്‍എ സ്വീകരിച്ച നിലപാടിനെതിരെ കൊല്ലത്തെ എല്‍ഡിഎഫില്‍ പ്രതിഷേധം പുകയുകയാണ്. ഇതിനിടെയാണ് എംഎല്‍എ മുന്‍കൂര്‍ വിധി പ്രസ്ഥാവിച്ചത് കേസിനെ സ്വീധിനിക്കുന്നതിന് തുല്യമാണെന്ന് എല്‍ഡിഎഫ് കൊല്ലം ജില്ലാ കണ്‍വീനര്‍ തന്നെ തുറന്നു പറഞ്ഞത്.

ജനപ്രതിനിധികള്‍ വിധി പറയുകയാണെങ്കില്‍ പൊലീസും കോടതിയും എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. അമ്മയുടെ തീരുമാനങ്ങള്‍ നടപ്പാക്കാനല്ല ജനങ്ങള്‍ വോട്ടു ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. എം മുകേഷ് എംഎല്‍എ യുടെ നിലാപടിനെതിരെ സിപിഎം നേതാക്കളും നേരത്തെ പരാതി ഉന്നയിച്ചിരുന്നു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News