തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സുതാര്യമാകണമെന്ന് വെങ്കയ്യ നായിഡു

Update: 2018-06-04 12:32 GMT
Editor : Jaisy
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സുതാര്യമാകണമെന്ന് വെങ്കയ്യ നായിഡു
Advertising

കൊച്ചി നഗരസഭയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

രാജ്യത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സുതാര്യമായി പ്രവര്‍ത്തിക്കുകയും ഫണ്ടുകളുടെ വിനിയോഗത്തില്‍ ഉത്തരവാദിത്തം ഉറപ്പ് വരുത്തണമെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. കൊച്ചി നഗരസഭയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനം സാധ്യമാകണമെങ്കില്‍ വരുമാനം വര്‍ദ്ധിപ്പിച്ചെ പറ്റൂ. ഇതിനായി നികുതി പിരിവിന് നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കണം. രാജ്യത്തെ പല തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാണ്. അതില്‍ നിന്ന് വിഭിന്നമായി മികച്ച രീതിയില്‍ മുന്നോട്ട് കുതിക്കുന്ന നഗരസഭയാണ് കൊച്ചിയെന്നും വെങ്കയ്യ നായിഡു പറഞ്ഞു. സ്മാര്‍ട് സിറ്റി പദവിലേക്ക് കൊച്ചിയെ ഉയര്‍ത്തിയതും മെട്രോ അനുവദിച്ചതും അര്‍ഹതയുള്ളത് കൊണ്ടാണ്. താന്‍ മന്ത്രിയായിരുന്നപ്പോള്‍ കൊച്ചിക്ക് വേണ്ടി പല കാര്യങ്ങളും ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കൊച്ചിയുടെ വികസന സാധ്യതകള്‍ ഇനിയും ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൊച്ചി രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളില്‍ ഗവര്‍ണ്ണര്‍ പി സദാശിവം, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍ എന്നിവര്‍ പങ്കെടുത്തു.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News