''നിപാ വൈറസ് വളര്‍ത്തുമൃഗങ്ങളെ ബാധിക്കാന്‍ സാധ്യതയില്ല''
നിപാ വൈറസ് നേരിടാന്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ്
നിപാ വൈറസ് നേരിടാന്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ്. വൈറസ് വളര്‍ത്തുമൃഗങ്ങളെ ബാധിക്കാന്‍ സാധ്യതയില്ലെന്നാണ് വകുപ്പിന്‍റെ വിലയിരുത്തല്‍.സാഹചര്യം വിലയിരുത്താന്‍ ജില്ലാതലങ്ങളില്‍ കമ്മിറ്റികളെ നിയോഗിച്ചിട്ടുണ്ടെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
വവ്വാലുകളില്‍ നിന്നാണ് നിപാ വൈറസ് മനുഷ്യരിലെത്തുന്നതെന്ന് തെളിഞ്ഞതിനാല്‍ മൃഗസംരക്ഷണ വകുപ്പ് ഗൌരവമായാണ് പ്രശ്നത്തെ കാണുന്നത്. ആരോഗ്യവകുപ്പിനൊപ്പം മൃഗസംരക്ഷണവകുപ്പും വനംവകുപ്പും സംയുക്തമായാണ് പ്രവര്‍ത്തനം നടത്തുന്നത്. നിലവിലെ സാഹചര്യം വിലയിരുത്താന്‍ മൃഗസംരക്ഷണ വകുപ്പ് മോണിറ്ററിംഗ് സെല്‍ രൂപീകരിച്ചിട്ടുണ്ട്. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ തലവനായി എല്ലാ ജില്ലകളിലും കമ്മിറ്റികള്‍ ഉണ്ടാക്കിയിട്ടുണ്ട്. വൈറസ് വളര്‍ത്തുമൃഗങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യതയില്ലെന്നാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ വിലയിരുത്തല്‍. മൃഗങ്ങളില്‍ ഏതെങ്കിലും രോഗലക്ഷണം കണ്ടാല്‍ സാമ്പിള്‍ ശേഖരിച്ച് പരിശോധന നടത്തും.
നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനായി നാളെ കേന്ദ്രമൃഗസംരക്ഷണ വകുപ്പ് കമ്മീഷണര്‍ ഡോ. സുരേഷ് എസ് ഹോന്നപ്പഗോല്‍ കേരളത്തിലെത്തുന്നുണ്ട്.