കോഴിക്കോട് പനി ബാധിച്ച് രണ്ടു പേര്‍ കൂടി മരിച്ചു

Update: 2018-06-04 23:39 GMT
കോഴിക്കോട് പനി ബാധിച്ച് രണ്ടു പേര്‍ കൂടി മരിച്ചു
Advertising

നിപ വൈറസ് ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു

കോഴിക്കോട് പനി ബാധിച്ച് ഇന്ന് രണ്ടാള്‍കൂടി മരിച്ചു. കൂരാച്ചുണ്ട് വട്ടച്ചിറ സ്വദേശി രാജന്‍, നാദാപുരം സ്വദേശി അശോകന്‍ എന്നിവരാണ് മരിച്ചത്. നിപ വൈറസ് ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ഇരുവരും മരിച്ചത്. മരണ കാരണം നിപ വൈറസ് ആണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇവരുടെ രക്തസാമ്പിളുകള്‍ പരിശോധനക്കയച്ചിട്ടുണ്ട്.

ഇതോടെ നിപ വൈറസ് ലക്ഷണങ്ങളോടെ ചികിത്സയിലിരിക്കെ മരിച്ചവരുടെ എണ്ണം 8 ആയി. ഇതില്‍ നാലുപേരുടെ മരണകാരണം നിപ വൈറസ് ആണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുപ്രകാരം സ്ഥിരീകരിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 12 രോഗികള്‍ നിരീക്ഷണത്തിലാണ്.

Tags:    

Similar News