നിപയുടെ പേരില്‍ യാത്ര നിഷേധിച്ചാല്‍ നടപടി
Update: 2018-06-04 18:52 GMT
യാത്ര നിഷേധിച്ച ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കും
നിപ വൈറസ് ബാധയുടെ പേരില്‍ യാത്ര നിഷേധിച്ചാല്‍ നടപടി. യാത്ര നിഷേധിച്ച ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കും. പെര്‍മിറ്റ് സസ്പെന്‍ഡ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. ഉത്തര മേഖലാ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറാണ് ജോയിന്‍റ് ആര്‍ടിഒമാര്‍ക്ക് നിര്‍ദേശം നല്‍കിയത്.
പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‍സ് ലിനി നിപ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതിന് പിന്നാലെ ആശുപത്രിയിലെ ജീവനക്കാരെ ചില ബസ്സുകളില്‍ കയറാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് നടപടിയെടുക്കാന്‍ ഉത്തര മേഖലാ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയത്.