കോഴിക്കോട് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് വീണ്ടും അവലോകന യോഗം

Update: 2018-06-04 06:04 GMT
കോഴിക്കോട് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് വീണ്ടും അവലോകന യോഗം
Advertising

കൂടുതല്‍ സ്ഥലങ്ങളിലേക്ക് വൈറസ് പടര്‍ന്ന സാഹചര്യം വിലയിരുത്തും

നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ന് കോഴിക്കോട് ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേരും. കൂടുതല്‍ സ്ഥലങ്ങളിലേക്ക് നിപ വൈറസ് പടര്‍ന്ന സാഹചര്യത്തിലാണ് യോഗം.

പേരാമ്പ്രക്ക് പുറമെ ബാലുശ്ശേരി ആശുപത്രിയിലും നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് യോഗം ചേരുന്നത്. കേന്ദ്രത്തില്‍ നിന്നെത്തിയ വിവിധ വിഭാഗങ്ങളിലെ വിദഗ്ധസംഘവുമായി ആരോഗ്യമന്ത്രി ചര്‍ച്ച നടത്തും. ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനും യോഗത്തില്‍ പങ്കെടുക്കും.

Full View

17 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇപ്പോള്‍ നിപ വൈറസ് ലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്. 193 രക്തസാമ്പിളുകളുടെ പരിശോധന ഫലം ആരോഗ്യവകുപ്പിന് ലഭിച്ചു. എല്ലാം നെഗറ്റീവ് ആണ്. നേരത്തെ നിപ സ്ഥിരീകരിച്ച രണ്ട് പേരുടെ പുതിയ രക്തപരിശോധനഫലം നെഗറ്റീവാണെന്നതും ആരോഗ്യവകുപ്പിന് ആശ്വാസം പകരുന്നു. 1949 പേരാണ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്.

കൂടുതല്‍ സ്ഥലങ്ങളില്‍ കൂടി നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജില്‍ ഹെല്‍പ് ഡെസ്കും പോലീസ് എയ്ഡ് പോസ്റ്റും ആരംഭിച്ചു. നിപ ബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്ക് വിളിക്കാനായി രണ്ട് ഹെല്‍പ് ലൈന്‍ നമ്പറുകള്‍കൂടി നല്കിയിട്ടുണ്ട്. 04952380087,2380085 എന്നിവയാണ് പുതിയ നമ്പറുകള്‍.

Tags:    

Similar News