കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി

Update: 2018-06-05 10:29 GMT
Editor : Subin
കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി
Advertising

യുഡിഎഫിലേക്ക് ഇല്ലെന്ന് കെ എം മാണി അടിവരയിട്ട് പറഞ്ഞതും. പിജെ ജോസഫിന്റെ യുഡിഎഫ് സമരപന്തല്‍ സന്ദര്‍ശനവും ഇന്ന് ചേരുന്ന യോഗത്തില്‍ സജീവ ചര്‍ച്ചയാകും.

കേരള കോണ്‍ഗ്രസ് എമ്മിന്റെ ഉന്നതാധികാര സമിതി ഇന്ന് കോട്ടയത്ത് ചേരും. പാര്‍ട്ടിയുടെ ജന്മദിനം ആഘോഷങ്ങളുടെ ഭാഗമായാണ് യോഗം ചേരുന്നതെങ്കിലും മുന്നണി പ്രവേശനം സംബന്ധിച്ച് നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ സജീവ ചര്‍ച്ചയായേക്കും.

Full View

കേരള കോണ്‍ഗ്രസിന്റെ ജന്മദിനത്തിന്റെ ഭാഗമായാണ് ഇന്ന് ഉന്നതാധികാര സമിതി ചേരുന്നത്. എങ്കിലും നിലവിലെ സാഹചര്യത്തില്‍ ഈ യോഗത്തിന് ഏറെ പ്രാധാന്യമുണ്ട്. യുഡിഎഫിലേക്ക് ഇല്ലെന്ന് കെ എം മാണി അടിവരയിട്ട് പറഞ്ഞതും. പിജെ ജോസഫിന്റെ യുഡിഎഫ് സമരപന്തല്‍ സന്ദര്‍ശനവും ഇന്ന് ചേരുന്ന യോഗത്തില്‍ സജീവ ചര്‍ച്ചയാകും. എന്നാല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നാണ് മാണിയുടെ നിലപാട്.

ഏത് മുന്നണിക്കൊപ്പം നില്‍ക്കണമെന്ന കാര്യത്തില്‍ രണ്ടഭിപ്രായം രണ്ടിലയ്ക്കുള്ളില്‍ ഉണ്ടെന്നാണ് സൂചന. കെ എം മാണിക്കും പിജെ ജോസഫിനും പിന്നില്‍ നേതാക്കള്‍ രണ്ടുതട്ടിലായിക്കഴിഞ്ഞു. ഇത് കഴിഞ്ഞ ദിവസം ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റിയിലും പ്രകടമായിരുന്നു. മുതിര്‍ നേതാക്കളടക്കം പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ആരെങ്കിലും വിട്ട് നിന്നാല്‍ അത് മാണിയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News