സോളാര്‍ നടപടികളുടെ പശ്ചാത്തലത്തില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം
Update: 2018-06-05 21:15 GMT


ആരോപണ വിധേയരായ അഞ്ച് നേതാക്കള്‍ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഉമ്മൻചാണ്ടി അടക്കമുള്ളവർ ആരോപണത്തിൻറെ പശ്ചാത്തലത്തിൽ വിശദീകരണം നൽകി
സോളാർ കമ്മിഷൻ റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തിൽ ചേരുന്ന കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം തുടരുന്നു. ആരോപണ വിധേയരായ അഞ്ച് നേതാക്കള്‍ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഉമ്മൻചാണ്ടി അടക്കമുള്ളവർ ആരോപണത്തിൻറെ പശ്ചാത്തലത്തിൽ വിശദീകരണം നൽകി. ഒന്നിച്ച് നീങ്ങാൻ യോഗത്തിന് മുന്‍പ് എ, ഐ ഗ്രൂപ്പുകൾക്കിടയിൽ ധാരണ ആയിരുന്നു. എം എം ഹസനും രമേശ് ചെന്നിത്തലയും യോഗം തുടങ്ങുന്നതിന് മുന്‍പ് വി എം സുധീരനുമായി അനുനയ ചർച്ച നടത്തി.