നിപ ഭീതി: കോഴിക്കോടേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വന്‍കുറവ്

Update: 2018-06-05 08:09 GMT
Editor : Sithara
നിപ ഭീതി: കോഴിക്കോടേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വന്‍കുറവ്
Advertising

ഇതര ജില്ലകളില്‍ നിന്ന് കോഴിക്കോട് ജില്ലയിലേക്കുള്ള ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുറവെന്ന് റിപ്പോര്‍ട്ട്.

ഇതര ജില്ലകളില്‍ നിന്ന് കോഴിക്കോട് ജില്ലയിലേക്കുള്ള ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുറവെന്ന് റിപ്പോര്‍ട്ട്. ജില്ലയില്‍ നിപ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷമുള്ള ആഴ്ചയാണ് യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായത്. കെഎസ്ആര്‍ടിസി യാത്രക്കാരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്.

Full View

പാലക്കാട്, തൃശൂർ, എറണാകുളം തുടങ്ങി ദീർഘദൂര ഭാഗങ്ങളിൽ നിന്നുള്ള യാത്രക്കാർ കുറഞ്ഞതാണ് റെയില്‍വെ സ്റ്റേഷനിലെ അസാധാരണ ശാന്തതക്ക് കാരണം. കഴിഞ്ഞാഴ്ചയാണ് ജില്ലയിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗഭീതി കാരണം കോഴിക്കോട്ടേക്കുള്ള യാത്ര പലരും ഉപേക്ഷിച്ചു. കച്ചവടക്കാരുടെ വരുമാനത്തില്‍ കുറവുണ്ടായി.

കെഎസ്ആര്‍ടിസി യാത്രക്കാരുടെ എണ്ണത്തിലും കുറവുണ്ടായി. ഏറ്റവും കൂടുതൽ യാത്രക്കാരുള്ള കുറ്റ്യാടി - മാനന്തവാടി റൂട്ടിൽ ബസുകൾ കാലിയായാണ് ഓടുന്നത്. റമദാൻ വ്രതകാലത്ത് നേരിയ കുറവുണ്ടാവാറുണ്ടെങ്കിലും വന്‍തോതില്‍ കലക്ഷന്‍ കുറയാൻ കാരണം രോഗഭീതിയാവാമെന്ന് ഡിപ്പോ അധികൃതരും പറയുന്നു. കോഴിക്കോട്, താമരശ്ശേരി, തൊട്ടിൽപ്പാലം ഡിപ്പോകളിലും കഴിഞ്ഞ തിങ്കളാഴ്ച മുതൽ വരുമാനത്തിൽ കുറവുണ്ട്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News