തീരദേശ സ്കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പായതോടെ അധ്യയനം അവതാളത്തില്‍

Update: 2018-06-05 18:54 GMT
Editor : admin
തീരദേശ സ്കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പായതോടെ അധ്യയനം അവതാളത്തില്‍
Advertising

കടലാക്രമണം മൂലം വീട് നഷ്ടപ്പെട്ടവരെ പാര്‍പ്പിച്ചിരിക്കുന്നത് തീരദേശത്തെ സര്‍ക്കാര്‍ സ്കൂളുകളിലാണ്

Full View

സ്കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായതോടെ അധ്യയനം അവതാളത്തിലായി. കടലാക്രമണം മൂലം വീട് നഷ്ടപ്പെട്ടവരെ പാര്‍പ്പിച്ചിരിക്കുന്ന തീരദേശത്തെ സര്‍ക്കാര്‍ സ്കൂളുകളാണ് വിദ്യാര്‍ഥികളെ പഠിപ്പിക്കാനാവാത്ത നിലയിലായത്.

കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ടവരുടെ അഭയകേന്ദ്രമാണ് രണ്ട് വര്‍ഷമായി വലിയതുറ ഗവണ്‍മെന്റ് എല്‍ പി സ്കൂള്‍. കുട്ടികളുടെ പഠനം മുടക്കിയാണ് തങ്ങളിവിടെ താമസിക്കുന്നതെന്ന് ഇവര്‍ക്ക് നല്ല ബോധ്യമുണ്ട്. നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്കൂളില്‍ ഇപ്പോള്‍ കുട്ടികള്‍ തീരെ കുറവ്.

ഇനി വലിയതുറ യു പി സ്കൂളിലേക്ക് പോകാം. കഴിഞ്ഞ മാസമുണ്ടായ കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ടവരാണ് ഇവിടെ. സ്കൂള്‍ മുറ്റവും ക്ലാസ് മുറികളുമെല്ലാം നിറഞ്ഞിരിക്കുന്നു. ഏറെ പണിപ്പെട്ടാണ് പ്രവേശനോത്സവത്തിനായി ഒന്നുരണ്ട് ക്ലാസ് മുറികളെങ്കിലും ഒഴിപ്പിച്ചെടുത്തത്. ഇരുനൂറോളം കുട്ടികളുണ്ടായിരുന്ന ഈ സ്കൂളില്‍ നിന്ന് കുട്ടികള്‍ കൊഴിയാന്‍ തുടങ്ങിയിട്ടുണ്ട്. ഫിഷറീസ് മന്ത്രിയും മനുഷ്യാവകാശ കമ്മിഷനും സന്ദര്‍ശിച്ചെങ്കിലും സ്കൂള്‍ തുറക്കുംമുന്‍പ് പരിഹാരമുണ്ടാക്കാനായിട്ടില്ല.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News