കാർഷിക വായ്പാ തട്ടിപ്പ്: ഫാ. തോമസ് പീലിയാനിക്കല്‍ അറസ്റ്റില്‍
കാർഷിക വായ്പാ തട്ടിപ്പു കേസിൽ കുട്ടനാട് വികസന സമിതി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാദർ തോമസ് പീലിയാനിക്കലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
Update: 2018-06-19 15:37 GMT
കാർഷിക വായ്പാ തട്ടിപ്പു കേസിൽ കുട്ടനാട് വികസന സമിതി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാദർ തോമസ് പീലിയാനിക്കലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. വ്യാജ ഒപ്പിട്ട് ബാങ്ക് വായ്പ തട്ടിയ കേസിലാണ് പീലിയാനിക്കല്‍ അറസ്റ്റിലായത്.
കുട്ടനാട് വികസന സമിതിയുടെ പേരിൽ വ്യാജ വായ്പകൾ സംഘടിപ്പിച്ചതിനെതിരെ കാവാലം സ്വദേശി കെ സി ഷാജി നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. നിരവധി തവണ ചോദ്യം ചെയ്യലിന് ഹാജരാവാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടെങ്കിലും പീലിയാനിക്കൽ തയ്യാറായില്ല. ഇതിനിടെ മൂന്നു കേസുകളിൽ ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടി. തുടർന്നാണ് കുട്ടനാട് വികസന സമിതിയുടെ ഓഫീസിൽ നിന്ന് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് പീലിയാനിക്കലിനെ കസ്റ്റഡിയിലെടുത്ത്. മുൻകൂർ ജാമ്യം ലഭിക്കാത്ത നാലു കേസുകൾ നിലവിലുണ്ടെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു.