കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം വീണ്ടും യു.ഡി.എഫിന്

ഇനിയുള്ള മൂന്ന് വര്‍ഷത്തില്‍ ഒന്നരവര്‍ഷം വീതം കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും ഭരിക്കാനാണ് യു.ഡി.എഫ് ധാരണ

Update: 2018-07-09 12:52 GMT
Advertising

കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം വീണ്ടും യു.ഡി.എഫിന്. കേരള കോണ്‍ഗ്രസ് യു.ഡി.എഫിന്റെ ഭാഗമായതോടെ ഇന്ന് നടന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കുകയായിരുന്നു.

ഒന്നരവര്‍ഷം മുന്‍പാണ് യു.ഡി.എഫ് ധാരണകള്‍ തെറ്റിച്ച് സി.പി.എം പിന്തുണയോടെ കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം കേരള കോണ്‍ഗ്രസ് സ്വന്തമാക്കിയത്. എന്നാല്‍ സംസ്ഥാന തലത്തില്‍ യു.ഡി.എഫിന്റെ ഭാഗമാകാന്‍ കേരള കോണ്‍ഗ്രസ് തീരുമാനിച്ചതോടെയാണ് മുന്‍ധാരണകളിലേക്ക് തിരിച്ച് പോകാന്‍ കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും തീരുമാനിച്ചത്.

ഇതേ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് പ്രസിഡന്റ്, വൈസ് പ്രസിഡ്റ് സ്ഥാനങ്ങള്‍ രാജിവെച്ചു. തുടര്‍ന്ന് ഇന്ന് നടന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കേരള കോണ്‍ഗ്രസ് പിന്തുണയ്കുകയും ചെയ്തു.

പാമ്പാടി ഡിവിഷനിലെ സണ്ണിപാമ്പാടിയാണ് പുതിയ പ്രസിഡന്റ്. പുതുപ്പള്ളി ഡിവിഷനിലെ ജെസിമോളാണ് വൈസ് പ്രസിഡന്റ്. ഇനിയുള്ള മൂന്ന് വര്‍ഷത്തില്‍ ഒന്നര വര്‍ഷം വീതം കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും ഭരിക്കാനാണ് യുഡിഎഫ് ധാരണ

Full View
Tags:    

Similar News