സ്വകാര്യ വ്യക്തി ഓവുചാല്‍ അടച്ചു; വീടിനുള്ളില്‍ വെള്ളം, പുറത്തിറങ്ങാനാകാതെ കാഴ്ചയില്ലാത്ത മൂന്ന് പേരും 25 കുടുംബങ്ങളും
ഇത് ചാത്തങ്ങാട്ട് മാധവിയുടെ വീട്. ഇവരുടെ കാഴ്ച നഷ്ടപ്പെട്ട മൂന്ന് മക്കളുള്‍പ്പെടെ താമസിക്കുന്ന വീടിന്റെ അകമാണിത്. വീട്ടിനകത്ത് കയറിയ ഈ വെള്ളത്തിലാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവരുടെ താമസം
കാലവര്‍ഷം ദുരിതം വിതയ്ക്കുന്നതിനിടെ സ്വകാര്യ വ്യക്തി ഓവുചാല്‍ അടച്ചതിനെത്തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ട മൂന്നു പേരടക്കം നിരവധി പേര്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാനാകാതെ കഴിയുന്നു. വീടിനകത്തും വെള്ളം കയറിയിട്ടുണ്ട്. കോഴിക്കോട് ഭട്ട് റോഡ് പൂഴിയില്‍ പറമ്പിലുള്ള 25 ഓളം വീട്ടുകാരാണ് ബുദ്ധിമുട്ടിലായത്.
ഇത് ചാത്തങ്ങാട്ട് മാധവിയുടെ വീട്. ഇവരുടെ കാഴ്ച നഷ്ടപ്പെട്ട മൂന്ന് മക്കളുള്‍പ്പെടെ താമസിക്കുന്ന വീടിന്റെ അകമാണിത്. വീട്ടിനകത്ത് കയറിയ ഈ വെള്ളത്തിലാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവരുടെ താമസം. പ്രാഥമികവാശ്യങ്ങള്‍ക്കെല്ലാം ഒറ്റയ്ക്ക് പുറത്ത് പോയിരുന്ന ഇവര്‍ക്കിപ്പോള്‍ വീടിനകത്ത് കൂടി നടക്കാന്‍ പോലും സാധിക്കുന്നില്ല. 40 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇങ്ങനെ വെള്ളം കയറുന്നതെന്ന് വീട്ടുകാര്‍ പറയുന്നു.
ഈ ഒരു വീടിന്റെ മാത്രം അവസ്ഥയല്ലിത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇവിടെ വീട് വെച്ച സ്വകാര്യവ്യക്തി ഈ ഭാഗത്ത് കൂടെ വെള്ളമ കടന്ന് പോകാനായി നിര്‍മ്മിച്ച ഓട അടച്ചു. ഇതോടെ 25 ഓളം വീടുകളാണ് വെള്ളത്തിനടിയിലായത്. പ്രായമായവര്‍ വരെ പുറത്തിറങ്ങാനാകാതെ വീടുകള്‍ക്കുള്ളില്‍ കഴിയുകയാണ്.