സർക്കാർ നിയന്ത്രണത്തിലുള്ള ഹോസ്റ്റലിൽ നാടോടി വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം

അനുജനെ ക്രൂരമായി മർദ്ദിക്കുന്നത് കണ്ട മൂത്ത സഹോദരൻ പേടി കാരണം ഒരാഴ്ച്ചയോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മകൻ ആശുപത്രിയിലായ വിവരമറിഞ്ഞ് രക്ഷിതാക്കൾ എത്തിയപ്പോഴാണ് മർദ്ദനം നടന്ന വിവരമറിയുന്നത്.

Update: 2018-07-17 06:23 GMT
Advertising

സർക്കാർ നിയന്ത്രണത്തിൽ കണ്ണൂർ ചാലാട് പ്രവർത്തിക്കുന്ന ഹോസ്റ്റലിൽ നാടോടി വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റതായി പരാതി. കൂത്തുപറമ്പ് കുറ്റിക്കാട് സ്വദേശികളായ സഹോദരങ്ങൾക്കാണ് മർദ്ദനമേറ്റത്. മർദ്ദനത്തെ തുടർന്ന് ചികിത്സയിലായിരുന്ന കുട്ടികൾ സ്കൂൾ പഠനം ഉപേക്ഷിച്ചു. രക്ഷിതാക്കൾ കൂത്തുപറമ്പ് പോലീസിലും, ചൈൽഡ് ലൈനിനും പരാതി നൽകിയിട്ടുണ്ട്.

കൂത്തുപറമ്പിനടുത്ത കുറ്റിക്കാട് വാടകക്ക് താമസിക്കുന്ന മണി- സുന്ദരി ദമ്പതികളുടെ മക്കളാണ് ഹോസ്റ്റലിൽ ക്രൂരമായ മർദ്ദനത്തിനിരയായത്. പഴയ സാദനങ്ങൾ പൊറുക്കി വിൽപ്പന നടത്തുന്ന ദമ്പതികൾ വാടക വീട്ടിൽ സൗകര്യമില്ലാത്തതിനെ തുടർന്നാണ് സർക്കാർ നയത്രണത്തിൽ ചാലാടുള്ള ഹോസ്റ്റലിൽ കുട്ടി കളെ നിർത്തിയിരുന്നത്. ചാലാട് ഗവ:യു .പി. സ്ക്കൂളിൽ ആറും, മൂന്നും ക്ലാസുകളിലാണ് സഹോദരങ്ങളായ കുട്ടികൾ പഠിച്ചു വന്നിരുന്നത്. മൂന്നാം ക്ലാസുകാരനാണ് ക്രൂരമായി മർദ്ദനമേറ്റിട്ടുള്ളത്. പുറത്തും, കഴുത്തിനുമടക്കം സാരമായി പരുക്കേറ്റ ബാലൻ ദിവസങ്ങളോളം ചികിത്സയിലായിരുന്നു. ചൂരലും, വയറും ഉപയോഗിച്ചാണ് മർദ്ദിച്ചതെന്ന് കുട്ടികള്‍ പറയുന്നു.

അനുജനെ ക്രൂരമായി മർദ്ദിക്കുന്നത് കണ്ട മൂത്ത സഹോദരൻ പേടി കാരണം ഒരാഴ്ച്ചയോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മകൻ ആശുപത്രിയിലായ വിവരമറിഞ്ഞ് രക്ഷിതാക്കൾ എത്തിയപ്പോഴാണ് മർദ്ദനം നടന്ന വിവരമറിയുന്നത്.

മക്കൾ ഹോസ്റ്റലിൽ അനുഭവിക്കേണ്ടി വന്ന ദുരവസ്ഥ മനസ്സിലാക്കിയ രക്ഷിതാക്കൾ കുട്ടികളെ ഹോസ്റ്റലിൽ നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. സ്ക്കൂൾ പഠനം പോലും ഉപേക്ഷിച്ചാണിപ്പോൾ ഇരു കുട്ടികളും വീട്ടിൽ കഴിയുന്നത്. മർദ്ദനം സംബന്ധിച്ച് രക്ഷിതാക്കൾ കൂത്തുപറമ്പ് പോലീസിലും, ചൈൽഡ് ലൈനിലും പരാതികൾ നൽകിയിട്ടുണ്ട്.

Full View
Tags:    

Similar News