കൈവെട്ട് കേസിലെ പ്രതിക്ക് അഭിമന്യു വധ ഗൂഢാലോചനയില്‍ പങ്കെന്ന് സര്‍ക്കാര്‍

പൊലീസ് പീഡനം ആരോപിച്ച് ഹരജി നല്‍കുന്നത് കേസ് അന്വേഷണം തടസ്സപ്പെടുത്താനാണെന്ന് കോടതിയെ സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍ മറുപടിയെ തുര്‍ന്ന് മൂന്ന് സ്ത്രീകള്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി.

Update: 2018-07-17 11:12 GMT
Advertising

അഭിമന്യു വധക്കേസില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിക്കും പങ്കുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പൊലീസ് പീഡനം ആരോപിച്ച് ഹരജി നല്‍കുന്നത് കേസ് അന്വേഷണം തടസ്സപ്പെടുത്താനാണെന്നും കോടതിയെ സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍ മറുപടിയെ തുര്‍ന്ന് മൂന്ന് സ്ത്രീകള്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി.

അഭിമന്യു വധകേസിലെ പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചിലിന്റെ ഭാഗമായി പൊലീസ് പീഡിപ്പിക്കുന്നു എന്നാരോപിച്ച് മൂന്ന് സ്ത്രീകളാണ് ഹൈക്കോടതിയെ സമീപിച്ചത്. അറസ്റ്റിലായ കാമ്പസ് ഫ്രണ്ട് ജില്ലാ കമ്മറ്റിയംഗം ആദിലിന്റെ മാതാവും കൈവെട്ട് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന മനാഫിന്റെ ഭാര്യയുമടക്കമുളളവരാണ് ഹരജി നല്‍കിയത്. ആദിലും സഹോദരന്‍ ആരിഫും കേസില്‍ പ്രതികളാണ്. ഇതിന്റെ ഭാഗമായാണ് പൊലീസ് ചോദ്യം ചെയ്യുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കൈവെട്ടുകേസിലെ പ്രതികള്‍ക്ക് കേസില്‍ പങ്കുണ്ട്. മനാഫ് കൈവെട്ട് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വ്യക്തിയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Full View

പ്രതികളെ ര‍ക്ഷപ്പെടാന്‍ സഹായിച്ചുവെന്ന് സംശയിക്കുന്ന ഷമീര്‍ ഉപയോഗിച്ചത് ഭാര്യയുടെ ഫോണായിരുന്നു. അതിനാലാണ് ഭാര്യയെ ചോദ്യം ചെയ്തത്. അന്വേഷണത്തെ വഴി തിരിച്ചുവിടാനാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചതെന്നും പൊലീസ് അനാവശ്യമായി പീഡിപ്പിക്കുന്നില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്നാണ് ഹരജികള്‍ ഹൈക്കോടതി തള്ളിയത്.

ഇതിനിടെ എസ്.ഡി.പി.ഐ നേതൃത്വത്തിന് കേസില്‍ പങ്കുണ്ടോ എന്ന അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. പ്രതികള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായത്തോടെ തന്നെയാണ് ഒളിവില്‍ കഴിയുന്നതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം

Tags:    

Similar News