മാരായിമുട്ടത്ത് ജയില്‍ വാര്‍ഡനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പൂജപ്പുര ജില്ലാ ജയില്‍ വാര്ഡന് ജോഷിന് ദാസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്
തിരുവനന്തപുരം മാരായിമുട്ടത്ത് ജയില്‍ വാര്‍ഡനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂജപ്പുര ജില്ലാ ജയിലിലെ വാര്ഡന് ജോഷിൻദാസിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോഷന്ദാസിന്റെ വായും ഇരുകൈകളും കാലും കൂട്ടികെട്ടിയിട്ടിയിരിക്കുന്ന നിലയിലാണ്.
പൂജപ്പുര ജില്ലാ ജയിലിലെ വാര്‍ഡനും മാരായിമുട്ടം സ്വദേശിയായ ജോഷിന്‍ദാസ് യൂണിഫോം വാങ്ങുന്നതിനായാണ് ഇന്നലെ വൈകിട്ട് വീട്ടില്‍ നിന്ന് പോയത്. എന്നാല്‍ രാത്രിയിലും തിരികെ എത്തിയില്ല. ബന്ധുക്കള്‍ നടത്തിയ തെരച്ചിലില്‍ രാത്രി വൈകി പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിനുള്ളില്‍ മൃതശരീരം കണ്ടെത്തുകയായിരുന്നു. ജോഷിന്റെ കൈകളും കാലുകളും കൂട്ടികെട്ടിയിട്ടുണ്ട്. വായയും കൂട്ടികെട്ടിയിരിക്കുന്ന നിലയിലാണ് മൃതശരീരം . മൊബൈല്‍ ഫോണ്‍ പൊട്ടിയ നിലയിലാണ് കണ്ടെടുത്തത്. സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അസിസ്റ്റന്റ് തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി മൃതശരീരം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ട് പോയി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ പ്രതികരിക്കാനാകൂ എന്ന് പൊലീസ് അറിയിച്ചു.