സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ദേശീയതല ഉദ്ഘാടന വേദിയില്‍ കേരളത്തിന് അവഗണന
കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായിരിക്കെ പദ്ധതിക്ക് തുടക്കമിട്ട പി വിജയന്‍ ഐപിഎസിനും ഉദ്ഘാടന പരിപാടിയില്‍ വേണ്ടത്ര പരിഗണന നല്‍കിയില്ല.
സംസ്ഥാനത്ത് തുടക്കമിട്ട പദ്ധതിയായിട്ടും പ്രഖ്യാപന വേദിയില്‍ കേരളത്തിന്റെ പേര് പോലും പരാമര്‍ശിച്ചില്ല. കേന്ദ്രത്തിന്റെ നടപടിയില്‍ ഐജി പി വിജയന്‍ നിരാശ പ്രകടിപ്പിച്ചു.
2006 കേരളത്തില്‍ തുടക്കമിട്ട സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ ദേശീയതല ഉദ്ഘാടനം ഹരിയാനയിലെ ഗുഡ്ഗാവില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങാണ് നിര്‍വഹിച്ചത്. മാനവ വിഭവ വകുപ്പ് ശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഘട്ടാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. എന്നാല്‍ ഉദ്ഘാടന ചടങ്ങില്‍ കേരളത്തിന് അര്‍ഹമായ സ്ഥാനം ലഭിച്ചില്ല.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായിരിക്കെ പദ്ധതിക്ക് തുടക്കമിട്ട പി വിജയന്‍ ഐപിഎസിനും ഉദ്ഘാടന പരിപാടിയില്‍ വേണ്ടത്ര പരിഗണന നല്‍കിയില്ല. പദ്ധതി ദേശീയ തലത്തിലേക്ക് വ്യാപിച്ചതോടെ സംസ്ഥാനത്തിന് കൂടുതല്‍ കേന്ദ്ര സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്നുള്ള 20 സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും പരിപാടിയില്‍ പങ്കെടുത്തു.
കുട്ടികളില്‍ അച്ചടക്ക ബോധവും നിയമബോധവും ദേശീയതയും ഉറപ്പു വരുത്തുകയാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ലക്ഷ്യം.