വകുപ്പ് മന്ത്രിയുടെ ഉത്തരവിന് പുല്ലുവില; കൃഷിവകുപ്പ് ഓഫീസുകളില്‍ ആളില്ല

വെള്ളപ്പൊക്ക കെടുതികളുടെ പശ്ചാത്തലത്തില്‍ മുഴുവന്‍ കൃഷി വകുപ്പ് ജീവനക്കാരും ഇന്നും നാളെയുമുള്ള അവധി ദിനങ്ങളില്‍ ജോലിക്ക് ഹാജരാകണമെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ ആവശ്യപ്പെട്ടിരുന്നു.

Update: 2018-08-11 13:38 GMT
Advertising

മഴക്കെടുതികളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ കൃഷിവകുപ്പ് ജീവനക്കാരും ഇന്ന് ജോലിക്ക് ഹാജരാകണമെന്ന വകുപ്പ് മന്ത്രിയുടെ ഉത്തരവിന് പുല്ലുവില. പത്തനംതിട്ട ജില്ലയില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെയും അസിസ്റ്റന്റ് ഡയറക്ടറുടെയും അടക്കം ഓഫീസുകള്‍ അടഞ്ഞുകിടക്കുന്നു. ഉദ്യോഗസ്ഥര്‍ ഫീല്‍ഡിലാണെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം സംഭവം പരിശോധിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മീഡിയവണ്‍ എക്സ് ക്ലുസീവ്.

വെള്ളപ്പൊക്ക കെടുതികളുടെ പശ്ചാത്തലത്തില്‍ മുഴുവന്‍ കൃഷി വകുപ്പ് ജീവനക്കാരും ഇന്നും നാളെയുമുള്ള അവധി ദിനങ്ങളില്‍ ജോലിക്ക് ഹാജരാകണമെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍ പ്രകാരം കൃഷി വകുപ്പ് ഡയറക്ടറും ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും ഇറക്കിയ ഉത്തരവിന്റെ പകര്‍പ്പാണിത്.

എന്നാല്‍ പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണുക. പ്രളയ ബാധിതരായ കര്‍ഷകര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുന്നതിനും നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും എല്ലാ ജീവനക്കാരും ഓഫീസുകളില്‍ ഉണ്ടാകണമെന്ന് ഉത്തരവില്‍ വ്യക്തമായി പറയുന്നുണ്ട്. ഉദ്യോഗസ്ഥരെല്ലാം ദുരന്ത സ്ഥലങ്ങളിലാണെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഔദ്യോഗിക വാഹനങ്ങളെല്ലാം ഓഫീസ് വളപ്പില്‍ ഉണ്ട്.

ഇടുക്കി എറണാകുളം ജില്ലകളെ അപേക്ഷിച്ച് പത്തനംതിട്ടയില്‍ സ്ഥിതി ഗുരുതരമല്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. മേല്‍ ഉദ്യോഗസ്ഥര്‍ അവധി ദിനം ആഘോഷിച്ചെങ്കിലും ചുരുക്കം ചില കൃഷി ഓഫീസുകള്‍ ഇന്നും തുറന്ന് പ്രവര്‍ത്തിച്ചു. എന്നാല്‍ അവിടെയും ഹാജര്‍ നില കുറവായിരുന്നു.

Full View
Tags:    

Similar News