പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ഇന്ന് വൈകുന്നേരമെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. 

Update: 2018-08-17 01:02 GMT
Advertising

സംസ്ഥാനത്തെ പ്രളയക്കെടുതി നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുടുങ്ങിക്കിടക്കുന്നവരെ ഇന്ന് വൈകുന്നേരത്തോടെ രക്ഷപ്പെടുത്തും. സമൂഹ മാധ്യമങ്ങൾ വഴി വ്യാജപ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയ മേഖല സന്ദർശിക്കാൻ പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും.

കെടുതിയിൽപെട്ട് കുടുങ്ങി കിടക്കുന്നവർക്ക് ഭക്ഷണമെത്തിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളെ ചുമതലപ്പെടുത്തി. പ്രാദേശിക സഹായങ്ങൾ സ്വീകരിച്ചാവും ഭക്ഷണമെത്തിക്കുകയെന്നും ഇതിന്റെ ചിലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രക്ഷാപ്രവർത്തനങ്ങൾക്കായി 23 ഹെലികോപ്ടറുകൾ ഇന്ന് രംഗത്തിറങ്ങും. സംസ്ഥാനത്തിന്റെ 250 ബോട്ടുകൾക്കും മത്സ്യബന്ധന ബോട്ടുകൾക്കും പുറമേ തമിഴ്നാട് അഗ്നിശമന സേനയുടെ 50 ബോട്ടുകൾ രക്ഷാപ്രവർത്തനങ്ങൾക്ക് സജ്ജമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് വൈകുന്നേരമെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. നാളെ പ്രധാനമന്ത്രി ഹെലികോപ്ടർ മാർഗം ദുരിത മേഖലകളിലെത്തുമെന്നും കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം അറിയിച്ചു.

Tags:    

Similar News