രക്ഷാപ്രവർത്തനവുമായി സഹകരിക്കാത്ത നാല് ബോട്ടുടമകള്‍ അറസ്റ്റില്‍ 

രക്ഷാപ്രവർത്തനവുമായി സഹകരിക്കാത്ത ബോട്ട് ഡ്രൈവർമാരുടെ ലൈസൻസ് അടിയന്തരമായി സസ്‌പെന്റ് ചെയ്യാനും മന്ത്രിയുടെ നിര്‍ദേശമുണ്ട്

Update: 2018-08-19 06:39 GMT
Advertising

ആലപ്പുഴയിൽ രക്ഷാപ്രവർത്തനവുമായി സഹകരിക്കാതെ വിട്ടുനിന്ന നാല് ബോട്ടുടമകളെ അറസ്റ്റ്‌ചെയ്തു. മന്ത്രി ജി.സുധാകരന്റെ നിർദേശപ്രകാരമാണ് നടപടി.

രക്ഷാപ്രവർത്തനവുമായി സഹകരിക്കാത്ത ബോട്ട് ഡ്രൈവർമാരുടെ ലൈസൻസ് അടിയന്തരമായി സസ്‌പെന്റ് ചെയ്യാനും മന്ത്രിയുടെ നിര്‍ദേശമുണ്ട്. അതേസമയം കുട്ടനാട് രക്ഷാപ്രവർത്തനം ഏതാണ്ട് പൂർത്തിയായതായി ആലപ്പുഴ ജില്ലാ കലക്ടർ അറിയിച്ചു.

ലേക്ക്‌സ് ആന്റ് ലഗൂൺസ് ഉടമ സക്കറിയ ചെറിയാൻ, റെയിൻബോസ് ഉടമ സാലി, കോസി ഉടമ കുര്യൻ, ആൽബിൻ ഉടമ വർഗീസ് സോണി എന്നിവരെയാണ് ഇതിനകം അറസ്റ്റുചെയ്തത്. തേജസ് ഉടമ സിബിയെ ഉടൻ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ മന്ത്രി നിർദേശം നല്‍കി.

Full View
Tags:    

Writer - കൃപ അമ്പാടി

Writer

Editor - കൃപ അമ്പാടി

Writer

Web Desk - കൃപ അമ്പാടി

Writer

Similar News