മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതു വരെ ലഭിച്ചത് 210 കോടി
ചെക്ക്, ഡ്രാഫ്റ്റ് എന്നിവ വഴിയും അക്കൗണ്ടിൽ നേരിട്ടും നിക്ഷേപിച്ച തുകയാണിതെന്നും ഓഫീസ് അറിയിച്ചു
Update: 2018-08-21 06:39 GMT
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതു വരെ 210 കോടി രൂപ ലഭിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു . 160 കോടി രൂപയുടെ സഹായ വാഗ്ദാനം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ചെക്ക്, ഡ്രാഫ്റ്റ് എന്നിവ വഴിയും അക്കൗണ്ടിൽ നേരിട്ടും നിക്ഷേപിച്ച തുകയാണിതെന്നും ഓഫീസ് അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അന്യസംസ്ഥാനങ്ങളില്‍ രാജ്യങ്ങളില്‍ നിന്നും സഹായം ഒഴുകുന്നുണ്ട്. സഹായം അര്‍ഹരിലേക്ക് തന്നെ എത്തുമെന്നും മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ 210 കോടി രൂപ ലഭിച്ചു. 160 കോടി രൂപയുടെ സഹായ വാഗ്ദാനം ലഭിച്ചതായി...
Posted by Chief Minister's Office, Kerala on Monday, August 20, 2018