ബാങ്കുകൾ ഇന്നു മുതൽ നാല് ദിവസം അവധി; എ.ടി.എമ്മുകളില്‍ പണം നിറയ്ക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം

എ.ടി.എമ്മുകൾ ആവശ്യാനുസരണം നിറയ്ക്കാൻ എല്ലാ ബാങ്കുകൾക്കും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി നിർദേശം നൽകിയതായി സമിതി കൺവീനർ ജി.കെ. മായ പറഞ്ഞു

Update: 2018-08-24 02:53 GMT
Advertising

സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് ഇന്ന് മുതല്‍ നാല് ദിവസത്തേക്ക് അവധി. വെള്ളിയാഴ്ചമുതൽ തുടർച്ചയായ നാലു ദിവസം ബാങ്കുകൾക്ക് അവധിയായതിനാല്‍ എ.ടി.എമ്മുകൾ ആവശ്യാനുസരണം നിറയ്ക്കാൻ എല്ലാ ബാങ്കുകൾക്കും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി നിർദേശം നൽകിയതായി സമിതി കൺവീനർ ജി.കെ. മായ പറഞ്ഞു.

24-ന് ഉത്രാടം, 25-ന് തിരുവോണം, 26-ന് ഞായറാഴ്ച, 27-ന് ശ്രീനാരായണഗുരു ജയന്തി എന്നിവ കാരണമാണ് തുടർച്ചായി നാലുദിവസം അവധി വരുന്നത്. തുടർച്ചയായി അവധി വന്നാൽ എ.ടി.എമ്മുകളിൽ പണമില്ലാതെ വരും. പ്രളയകാലത്ത് പണമില്ലാതെ വന്നാല്‍ അത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും ബാധിക്കും. എ.ടി.എമ്മുകളിൽ പണം നിറയ്ക്കുന്ന ഏജൻസികൾക്കും പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.

Tags:    

Similar News