നാൽപതിനായിരം കിലോമീറ്റർ റോഡ് തകർന്നു; പരിസ്ഥിതി സൌഹൃദ നിർമാണ നയം കൊണ്ടുവരുമെന്ന് ജി സുധാകരന്‍

പന്ത്രണ്ടായിരം കോടിയുടെ നഷ്ടം സാമ്പത്തിക അച്ചടക്കത്തിലൂടെ എണ്ണായിരം കോടി കൊണ്ട് മറികടക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ.

Update: 2018-08-30 00:59 GMT
നാൽപതിനായിരം കിലോമീറ്റർ റോഡ് തകർന്നു; പരിസ്ഥിതി സൌഹൃദ നിർമാണ നയം കൊണ്ടുവരുമെന്ന് ജി സുധാകരന്‍
AddThis Website Tools
Advertising

പ്രളയക്കെടുതിയിൽ സംസ്ഥാനത്ത് നാൽപതിനായിരം കിലോമീറ്റർ റോഡ് തകർന്നെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. പന്ത്രണ്ടായിരം കോടിയുടെ നഷ്ടം സാമ്പത്തിക അച്ചടക്കത്തിലൂടെ എണ്ണായിരം കോടി കൊണ്ട് മറികടക്കും. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ പരിസ്ഥിതി സൌഹൃദ നിർമാണ നയം കൊണ്ടുവരുമെന്നും മന്ത്രി മീഡിയവണിനോട് പറ‍ഞ്ഞു.

പൊതുമരാമത്ത് വകുപ്പിന്റെ കീഴിലെ പതിനോരായിരം കിലോ മീറ്റർ റോഡ് പൂർണമായും മൂവായിരം കിലോമീറ്റർ ഭാഗികമായും തകർന്നു. ദേശീയ പാതയുടെ തകർച്ച മൂവായിരം കിലോമീറ്റർ. മറ്റ് പ്രാദേശിക റോഡുകളുടെ തകർച്ച അടക്കം മൊത്തം തകർന്നത് 40,000 കിലോ മീറ്റർ. പൂർണമായ പുനർ നിർമാണവും അറ്റകുറ്റപ്പണിയും എന്ന രീതിയിൽ നിർമാണം രണ്ട് തരത്തിൽ നടത്തും. ഇതിനായി ആധുനിക നിർമാണ രീതികളാണ് ആവിഷ്കരിക്കുക.

Full View

നിർമാണത്തിന് പണം തടസമാവില്ല. എന്നാൽ നഷ്ടം സംഭവിച്ചതിന്റെ അത്രയും പണം ആവശ്യമില്ല. സാമ്പത്തിക അച്ചടക്കം പാലിച്ചാവും നിർമാണം. പണം ലഭിക്കുന്നതിനും നിർമാണം സമയബന്ധിതമായി നടപ്പിലാക്കുന്നതിനും നിലനിൽക്കുന്ന ചട്ടങ്ങൾ ലഘൂകരിക്കുമെന്നും മന്ത്രി പറഞ്ഞു. റെയില്‍വെ മേൽപാലങ്ങളുടെ അറ്റകുറ്റപ്പണിയും ഉറപ്പാക്കുമെന്നും ഗ്രാമീണ റോഡുകളുടെ നിർമാണം ഏൽപിച്ചാൽ പൊതുമരാമത്ത് ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News