കന്യാസ്ത്രീ സമരത്തെ തള്ളി സി.പി.എം; സമര കോലാഹലം ദുരുദ്ദേശപരമെന്ന് കോടിയേരി 

സമരം സര്‍ക്കാരിനെതിരായ രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാണെന്നും കോടിയേരി

Update: 2018-09-21 02:10 GMT
Advertising

ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിനെതിരെ സി.പി.എം. കന്യാസ്ത്രീകളുടെ സമരം ദുരുദ്ദേശപരമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സമരം സര്‍ക്കാരിനെതിരായ രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാണെന്നും കോടിയേരി ആരോപിച്ചു.

അന്വേഷണ നടപടികളിലെ കാലതാമസത്തിന്റെ പേരിലെ സമരം സര്‍ക്കാരിനെതിരായ രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാണെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പക്ഷം. സമര കോലാഹലം തീര്‍ത്ത് കന്യാസ്ത്രീകള്‍ അന്വേഷണത്തെ തടസ്സപ്പെടുത്തുന്നുവെന്ന കുറ്റപ്പെടുത്തലും. ഇരകള്‍ക്കൊപ്പമാണെന്നും സ്ത്രീപീഡകര്‍ ആരായാലും രക്ഷപ്പെടില്ലെന്നും കോടിയേരി പറഞ്ഞു.

Full View

കന്യാസ്ത്രീ പീഡന കേസില്‍ മാസങ്ങള്‍ പിന്നിട്ടിട്ടും ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാത്തതിനെ തുടര്‍ന്നാണ് കന്യാസ്ത്രീകള്‍ പ്രത്യക്ഷ സമരത്തിനിറങ്ങിയത്. സമരം വലിയ ജനപിന്തുണയാര്‍ജ്ജിച്ചത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് കന്യാസ്ത്രീകളെ തള്ളിപ്പറയാന്‍ സി.പി.എം രംഗത്തുവന്നിരിക്കുന്നത്.

Tags:    

Similar News