ന്യൂനമര്‍ദ്ദ മുന്നറിയിപ്പ്; കേരളം ജാഗ്രതയില്‍, മലപ്പുറം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട്

അറബിക്കടലിന്റെ തെക്കുകിഴക്ക് ലക്ഷദ്വീപിന് സമീപത്തായാണ് ഇന്ന് ന്യൂനമര്‍ദ്ദം രൂപം കൊള്ളാന്‍ സാധ്യതയുള്ളത്. ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് ചുഴലിക്കാറ്റായി മാറാനും സാധ്യത കാണുന്നു. 

Update: 2018-10-05 03:27 GMT
Advertising

കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയ ന്യൂനമര്‍ദ്ദ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കേരളം കനത്ത ജാഗ്രതയില്‍. അതിതീവ്രമായ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മലപ്പുറത്തും ഇടുക്കിയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയുടെ തീവ്രത അനുസരിച്ച് ഡാമുകളും തുറക്കാനിടയുണ്ട്.

Full View

അറബിക്കടലിന്റെ തെക്കുകിഴക്ക് ലക്ഷദ്വീപിന് സമീപത്തായാണ് ഇന്ന് ന്യൂനമര്‍ദ്ദം രൂപം കൊള്ളാന്‍ സാധ്യതയുള്ളത്. ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് ചുഴലിക്കാറ്റായി മാറാനും സാധ്യത കാണുന്നു. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും ശക്തമായ മഴയും കാറ്റുമുണ്ടാവും. മത്സ്യത്തൊഴിലാളികളെ കടലില്‍ പോകുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്. നേരത്തെ കടലില്‍ പോയവരോട് സുരക്ഷിത തീരങ്ങളിലേക്കടുക്കാന്‍ ഇതിനകം നിര്‍ദേശം നല്‍കിക്കഴിഞ്ഞു. അതിശക്തമായ മഴ പ്രതീക്ഷിക്കുന്ന ഞായറാഴ്ച ഇടുക്കി, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഏത് സാഹചര്യത്തെയും നേരിടുന്നതിന് തയ്യാറായിരിക്കാന്‍ ജില്ല കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഡാമുകളുടെ ഷട്ടര്‍ തുറക്കും മുന്‍പ് ജില്ലാ കലക്ടറുടെ അനുമതി വാങ്ങണം. ദേശീയ ദുരന്ത പ്രതികരണ സേനയുടെ 5 സംഘം കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്. വയനാട്, കോഴിക്കോട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലേക്കാണ് ഇവരെ നിയോഗിക്കുക. 10 സംഘത്തെ കൂടി സജ്ജരായിരിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Similar News