പത്തനംതിട്ടയില്‍ ബി.ജെ.പി ഹര്‍ത്താല്‍ പൂര്‍ണ്ണം

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധി നടപ്പിലാക്കാനുള്ള ശ്രമത്തില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. 

Update: 2018-10-07 07:32 GMT
പത്തനംതിട്ടയില്‍ ബി.ജെ.പി ഹര്‍ത്താല്‍ പൂര്‍ണ്ണം
AddThis Website Tools
Advertising

ബി.ജെ.പി പത്തനംതിട്ട ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ജനജീവിതത്തെ സാരമായി ബാധിച്ചു. കെ.എസ്.ആര്‍.ടി.സി,സ്വകാര്യ ബസുകളും ഓട്ടോ, ടാക്സികളും സര്‍വീസ് നടത്തിയില്ല, കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ ആറന്‍മുളയിലെ വസതിയിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധി നടപ്പിലാക്കാനുള്ള ശ്രമത്തില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിധിക്കെതിരെ വിവിധയിടങ്ങളില്‍ സമരം തുടരുകയാണ്.

Tags:    

Similar News