ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെ പ്രതിഷേധം തുടരുന്നു

അയപ്പഭക്ത സമിതി ഡല്‍ഹി കേരള ഹൌസിന് മുന്നില്‍ പ്രതിഷേധിച്ചു. ദേവസ്വം മന്ത്രിയുടെ തിരുവനന്തപുരം കഴക്കൂട്ടത്തെ ഓഫീസിലേക്ക് ബി.ജെ.പി മാര്‍ച്ച് നടത്തി.

Update: 2018-10-07 13:07 GMT
Advertising

ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം തുടരുകയാണ്. വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പുനപ്പരിശോധന ഹരജി നല്‍കണമെന്ന് ആവശ്യപ്പെട്ട് അയപ്പഭക്ത സമിതി ഡല്‍ഹി കേരള ഹൌസിന് മുന്നില്‍ പ്രതിഷേധിച്ചു. ദേവസ്വം മന്ത്രിയുടെ തിരുവനന്തപുരം കഴക്കൂട്ടത്തെ ഓഫീസിലേക്ക് ബി.ജെ.പി മാര്‍ച്ച് നടത്തി.

സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പുനപ്പരിശോധന ഹരജി നല്‍കാത്തതിനെതിരെയായിരുന്നു ഡല്‍ഹി കേരള ഹൌസിലെ പ്രതിഷേധം. പ്രതിഷേധക്കാര്‍ മന്ത്രി ഇ.പി ജയരാജന്റെ കാര്‍ തടഞ്ഞു.

Full View

കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലാണ് അയ്യപ്പ ഭക്ത സംഗമം നടന്നത്. സ്ത്രീകൾ അടക്കം ആയിരങ്ങള്‍ പങ്കെടുത്തു. പ്രതിഷേധത്തിന്റെ ഭാഗമായി കോട്ടയത്തും ഡല്‍ഹി ജന്ദര്‍മന്ദറിലും എറണാകുളം തൃപ്പൂണിത്തുറയിലും നടന്ന നാമജപയാത്രയിൽ സ്ത്രീകളടക്കം നിരവധി പേർ പങ്കെടുത്തു.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ എരുമേലിയിലെ ഓഫീസും മരാമത്ത് ഓഫീസും സമരക്കാര്‍ താഴിട്ടുപൂട്ടി. തിരുവനന്തപുരം കഴക്കൂട്ടം ബി.ജെ.പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേവസ്വം മന്ത്രിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു.

സ്ത്രീ പ്രവേശന തീരുമാനത്തിനെതിരെ സർക്കാർ റിവ്യൂ ഹരജി നൽകും വരെ പ്രതിഷേധം ശക്തമായി തുടരാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.

Tags:    

Similar News